കലിംഗ സർവ്വകലാശാലയിൽ നിഖിൽ തോമസിന്റെ ഹാജർനില പരിശോധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് എസ്എഫ്ഐ: പി എം ആര്‍ഷോ

നിഖിൽ തോമസിന് എസ്എഫ്ഐ നൽകിയത് ക്ലീൻചിറ്റല്ലെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കേരള സർവകലാശാല നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് എസ്എഫ്ഐ പ്രതികരിച്ചത്. സമഗ്രാന്വേഷണത്തിന് ഡിജിപിക്ക് പരാതി നൽകുമെന്നും ആർഷോ വ്യക്തമാക്കി.

കേരള സർവകലാശാല നിഖിൽ തോമസിന് നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് എസ്എഫ്ഐ പ്രതികരിച്ചത്. ആ സർട്ടിഫിക്കറ്റ് വ്യാജമല്ല. സർവ്വകലാശാലയിൽ സമർപ്പിച്ച രേഖകളിൽ വസ്തുത ഉള്ളതുകൊണ്ടാകുമല്ലോ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകിയത് എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.

കലിംഗ സർവ്വകലാശാലയിൽ നിഖിൽ തോമസിന്റെ ഹാജർനില പരിശോധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് എസ്എഫ്ഐ ആണ്. സമഗ്രമായ അന്വേഷണമാണ് വിഷയത്തിൽ നടക്കേണ്ടത്. അതിനുവേണ്ട പരാതി എസ്എഫ്ഐ ഡിജിപിക്ക് നൽകുമെന്നും ആർഷോ.

ക്ലാസ്സിൽ ഹാജരാകാതെ പരീക്ഷയെഴുതിയാൽ മാത്രം സർട്ടിഫിക്കറ്റ് നൽകുന്ന സർവകലാശാലകൾ കേരളത്തിന് പുറത്തുണ്ട്. അവിടേക്ക് അഡ്മിഷൻ എടുത്തു നൽകുന്ന മാഫിയകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തി നടപടിയുണ്ടാകണമെന്നും ആർഷോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News