യുഡിഎഫിന് അൻവറിന്റെ വക്കാലത്ത് ആവശ്യമില്ല: മുതിർന്ന കോൺഗ്രസ് നേതാവ് പി എം നിയാസ്

ഉപതെരഞ്ഞെടുപ്പിൽ യുഡി എഫിന് പി വി അൻവറിന്റെ വക്കാലത്ത് ആവശ്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി എം നിയാസ്. കൈരളിന്യൂസ് ‘ന്യൂസ് ആൻഡ് വ്യൂസിൽ’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ അൻവറിന്റെ വക്കാലത്ത് എടുത്താൽ മതിയെന്നും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന് അൻവറിന്റെ വക്കാലത്ത് പാർട്ടിക്ക് ആവശ്യമില്ലെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി എം നിയാസ് ചർച്ചക്കിടെ പറഞ്ഞത്. ഉപതെരഞ്ഞടുപ്പിലെ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും എന്നും പി എം നിയാസ് പറഞ്ഞു. നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പി വി അൻവർ നിര്‍ദേശിച്ച സംഭവം കോൺഗ്രസിനിടയിൽ തന്നെ അമർഷം ഉണ്ടാക്കിയ സാഹചര്യം നിലനിൽക്കെയാണ് പി എം നിയാസ് കൂടി അൻവറിനെതിരെ ഇപ്പോൾ പറഞ്ഞിരിക്കുന്നത് .

also read: നിലമ്പൂരിൽ മത്സരിക്കില്ല, ഉപതെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്; അൻവറിന്‍റെ നിർദേശത്തിൽ യുഡിഎഫിൽ അമർഷം

അതേസമയം ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പി വി അൻവറിന്റെ പരിഹാസത്തിന് പിന്നാലെയാണ് പി എം നിയാസ് ഇക്കാര്യം പറഞ്ഞത്. ആര്യാടൻ ഷൗക്കത്ത് സിനിമ എടുത്ത് നടക്കുന്ന ആളെന്നായിരുന്നു പി വി അന്‍വറിന്റെ പരിഹാസം. ആര്യാടന്‍ ഷൗക്കത്ത് ആരാണെന്നാണായിരുന്നു പി വി അന്‍വറിന്റെ പരാമർശം. സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പി വി അൻവർ നിര്‍ദേശിച്ചിരുന്നു. എന്നാൽ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പി വി അന്‍വറിന്റെ നിര്‍ദേശത്തില്‍ യുഡിഎഫില്‍ അമര്‍ഷം ഉയർന്നിരുന്നു. നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയാവണമെന്ന് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിക്കുമെന്ന് പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞിരുന്നു. താനാരാണെന്ന് ആളുകള്‍ക്ക് അറിയാമെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ അൻവറിനോടുള്ള മറുപടി. സ്ഥാനാര്‍ഥി ആരെന്ന് പാര്‍ട്ടി തീരുമാനിയ്ക്കുമെന്നും ഷൗക്കത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration