ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതെന്ന് പി മോഹനൻ മാസ്റ്റർ

MOHANAN MASTER

കോഴിക്കോട്: ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. ഹൈക്കോടതി വിധി സന്തോഷകരമാണ്. ഷിബിൻ വധം നാടിനെ നടുക്കിയ കൊലപാതകമായിരുന്നു. ഗൂഢാലോചന നടന്നതായി അന്ന് തന്നെ വ്യക്തമായിരുന്നു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നതെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു.

ഷിബിൻവധക്കേസിലെ വിചാരണക്കോടതി വിധി ദൗർഭാഗ്യകരമായിരുന്നുവെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു. തെളിവുകൾ ഗൗരവത്തോടെ ഹൈക്കോടതി കണ്ടു. ഒരു സംഘർഷവും ഇല്ലാത്തപ്പോഴാണ് ഷിബിൻ കൊല്ലപ്പെട്ടത്. വർഗീയ തീവ്രവാദ പശ്ചാത്തലമുള്ള മുസ്‌ലിം ലീഗുകാരാണ് ഷിബിനെ കൊന്നത്. ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നത്. വിചാരണ കോടതിയിൽ കേസ് മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ടില്ല. കീഴ്ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു.

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. കേസിലെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.

Also Read- തൂണേരി ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം

പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പോലീസ് 6 പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News