കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; പി പി ചിത്തരഞ്ജൻ എം എൽ എ

സോളാർ വിഷയത്തിൽ സഭയിൽ മറുപടി പറഞ്ഞ് പി പി ചിത്തരഞ്ജൻ എം എൽ എ. സോളാർ കുഞ്ഞിനെ ആരാണ് ജനിപ്പിച്ചത് ? അത് ഇടതുപക്ഷമോ ഇടതുപക്ഷ നേതാക്കളോ അല്ല…..അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണ്. ഇരുട്ടുകൊണ്ട് കോട്ടയടക്കുന്ന കോൺഗ്രസിന്റെ സമീപനം മാറ്റണമെന്നും അത് കേരളത്തിൽ ചെലവാകില്ല എന്നും പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു.

also read; കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ; സനാതന ധർമ പരാമർശ നിലപാടിൽ മാറ്റമില്ലെന്ന് സൂചന

അതോടൊപ്പം ഇടതുപക്ഷവും പിണറായി വിജയനും എന്തോ തെറ്റ് ചെയ്തു എന്നാണ് പ്രചാരണമെന്നും ഇത് കേരളം കേൾക്കാൻ ആഗ്രഹിക്കുന്നതല്ല, നിങ്ങൾ പറയിപ്പിക്കുകയാണ് എന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ മര്യാദ ഉള്ളതുകൊണ്ടാണ് ഞങ്ങൾ കൂടുതൽ ആഴത്തിലേക്ക് പോകാത്തത് എന്നും കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു എന്നും പി പി ചിത്തരഞ്ജൻ എം എൽ എ സഭയിൽ ആഞ്ഞടിച്ചു.

also read; ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News