പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച പറയും

divya

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധിപറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിവ്യയെ അറസ്റ്റുചെയ്തത്. എഡിഎം കെ നവീന്‍ബാബു ആത്മഹത്യചെയ്ത സംഭവത്തില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ദിവ്യയുടെ ജാമ്യഹര്‍ജിയിലാണ് വെള്ളിയാഴ്ച വിധിപറയുന്നത്.

ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

Also Read : മദ്രസാ ബോര്‍ഡ്; സുപ്രീം കോടതി വിധി മത സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നത്: ഐ എന്‍ എല്‍

ഒക്ടോബര്‍ 15നാണ് നവീന്‍ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News