ഷൂട്ടിംഗ് നടന്നാലും ഇല്ലെങ്കിലും നാളെ കർഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം; സംവിധായകനെ ഞെട്ടിച്ച പുതുമുഖം

സിനിമ തിരക്കുകളെക്കാളും വലുത് പാർട്ടി പരിപാടികൾ തന്നെയായ ഒരു മലയാള സിനിമയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അങ്ങനെ ഒരാളുണ്ട്. സിപിഐഎം ഉദിനൂർ ലോക്കൽ കമ്മിറ്റി അംഗമായ പി.പി. കുഞ്ഞികൃഷ്ണനാണ് ആ നടൻ. ‘ഷൂട്ട് ചെയ്‌താലും ഇല്ലെങ്കിലും എനിക്ക് നാളെ കർഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം‘ എന്ന് പറഞ്ഞ് കൊണ്ടാണ് കുഞ്ഞികൃഷ്ണൻ ചിത്രത്തിൻ്റെ സംവിധാകനെ ഞെട്ടിച്ചിത്. ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ചിത്രത്തിൽ ശ്രദ്ദേയമായ മജിസ്‌ട്രേട്ടിന്റെ വേഷത്തിൽ എത്തിയ ആളാണ് കുഞ്ഞികൃഷ്ണൻ. ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച ഒരു രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.

പിറ്റേന്നത്തെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി നിന്ന സംവിധാകനുൾപ്പെടെയുള്ള സിനിമാ സംഘത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ചിത്രത്തിൽ പുതുമുഖമായി വേഷമിടുന്ന കുഞ്ഞികൃഷ്ണൻ്റെ പ്രഖ്യാപനം. കുഞ്ഞികൃഷ്ണൻ അഭിനയിക്കുന്ന മദനോൽസവം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയിലാണ് ഇക്കാര്യം സംവിധായകൻ പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ അടുത്ത ദിവസം ചിത്രീകരണത്തിന് തയ്യാറായി ഇരിക്കുമ്പോഴാണ് തനിക്ക് വരാന‍് പറ്റില്ലെന്ന് കുഞ്ഞികൃഷ്ണ‌ൻ അറിയിച്ചത്. നാളെ വരാൻ പറ്റില്ലെന്നും കർഷക ജാഥ ഉണ്ട് എന്നുമായിരുന്നു ആവശ്യം. എന്നാൽ ചിത്രീകരണം മുടങ്ങിയാൽ അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ നഷ്ടമുണ്ടാകും പറഞ്ഞപ്പോൾ ‘ഇങ്ങള് ഷൂട്ട് ചെയ്‌താലും ഇല്ലെങ്കിലും കുഴപ്പമില്ല കർഷക ജാഥ വിട്ട് ഒരു പരിപടിയും ഇല്ല‘ എന്നായിരുന്നു കുഞ്ഞികൃഷ്‌ണൻ്റെ മറുപടി. തുടർന്ന് പോവാൻ അനുവദിക്കുകയായിരുന്നുവെന്നും സംവിധാകൻ രതീഷ് പറഞ്ഞു.

ജാഥാ ലീഡർ ആയി തന്നെ തീരുമാനിച്ചു. ജാഥാ ലീഡർ പോവാതെ ജാഥ പോവില്ലല്ലോ. പിന്നെ നാട്ടിലേക്ക് പോണ്ടിവരില്ല. സിനിമയിൽ അഭിനയിക്കാൻ പോയി എന്ന് ആരോടും പറയുന്നില്ലല്ലോ എന്നായിരുന്നു കുഞ്ഞികൃഷ്‌ണന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News