‘എന്റെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരാണ്’, എനിക്ക് പിന്തുണ തന്ന അച്ഛൻ വരെ: പി പി കുഞ്ഞികൃഷ്ണൻ

തന്റെ കുടുംബത്തിൽ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരായിരുന്നുവെന്ന് നടൻ പി പി കുഞ്ഞികൃഷ്ണൻ. അമ്മ, മൂത്ത ഏട്ടന്‍, രണ്ടാമത്തെ ഏട്ടന്‍ ഇവരെല്ലാം പാര്‍ട്ടി മെമ്പർമാരായിരുന്നെന്നും, ചേച്ചി പാര്‍ട്ടി മെമ്പറും, പഞ്ചായത്ത് മെമ്പറും അളിയനും പെങ്ങളും പാര്‍ട്ടിമെമ്പറും, ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ALSO READ: രാത്രി ചപ്പാത്തിക്കൊപ്പം തമിഴ്‌നാട് സ്റ്റൈല്‍ കിള്ളി സാമ്പാര്‍ ആയാലോ ?

പി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്

ഞാന്‍ അഭിനയിക്കുന്ന നാടകങ്ങള്‍ കാണാന്‍ അച്ഛനമ്മമാര്‍ മുന്‍പില്‍ വന്നിരിക്കും. ഞാന്‍ ശവശരീരമായി കിടന്നപ്പോഴെല്ലാം അരെല്ലാവരും വിഷമിച്ചിരുന്നു. എനിക്ക് നല്ല കാലമായപ്പോള്‍, അവര്‍ക്ക് കാണാന്‍ സാധിച്ചില്ല. അച്ഛനും അമ്മയും മരിച്ചിട്ട് വര്‍ഷങ്ങളായി. നാടകഭിനയത്തിന് പിന്തുണ നല്‍കിയവരാണ് ഇരുവരും. അച്ഛന്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ALSO READ: ‘ഓന്‍ കല്യാണം കഴിക്കുന്ന കുട്ടി ഓനെ ഇഷ്ടപ്പെട്ടാല്‍ എനക്ക് ഒരു പ്രശ്‌നവുമില്ല’: മകന്റെ പ്രണയത്തിന് കട്ട സപ്പോർട്ടുമായി നടൻ പി പി കുഞ്ഞികൃഷ്ണൻ

അമ്മ, എന്റെ മൂത്ത ഏട്ടന്‍, രണ്ടാമത്തെ ഏട്ടന്‍ പാര്‍ട്ടി മെമ്പറായിരുന്നു. ചേച്ചി പാര്‍ട്ടി മെമ്പറും, പഞ്ചായത്ത് മെമ്പറുമായിരുന്നു. അളിയന്‍, പെങ്ങളും പാര്‍ട്ടിമെമ്പറും, ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടുംബത്തിലെ എല്ലാവരും സിപിഎമ്മിന്റെ ബ്രാഞ്ച് മെമ്പര്‍മാരും, പാര്‍ട്ടി മെമ്പറുമായിരുന്നു.

ALSO READ: അനശ്വര രാജനും പ്രിയയും പ്രധാന വേഷത്തില്‍; ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക്, ടീസര്‍

ഇപ്പോള്‍ റീലിസായത് ന്നാ താന്‍ കേസ് കൊട്, കോറോണപേപ്പേഴ്സ്, മദനോത്സവം എന്നിവയാണ്. മൃദുല്‍ എസ് നായറിന്റെ കാസര്‍ഗോള്‍ഡ്, പ്രേംലാലിന്റെയും സജീവ് പാഴൂരിന്റെയും ചിത്രമായ പഞ്ചവത്സര പദ്ധതികള്‍, സുരേഷ്ഗോപിയുടെ ഒരു പെരുങ്കളിയാട്ടം,മമ്മുട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ഓണത്തിന് റീലിസാകുന്ന ചിത്രങ്ങള്‍.

ALSO READ: അനശ്വര രാജനും പ്രിയയും പ്രധാന വേഷത്തില്‍; ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക്, ടീസര്‍

അങ്ങനെ ഏഴ് സിനിമകളിലാണ് ഇപ്പോള്‍ അഭിനയിച്ചത്. രാജേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന തിമിംഗല വേട്ട, ഗുരുവായൂര്‍ അമ്പലനടയില്‍, ഒരു ജാതി ജാതകം, കാര്‍ലോസ്, റസൂല്‍പൂക്കുട്ടിയുടെ ഒരു ചിത്രം, ഒരു വെബ്സീരിസ് ഇത്രയും സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News