കഥകളുടെ ഗന്ധര്‍വന്… ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 79ാം ജന്മദിനം, മനോഹരമായ ജന്മദിന സമ്മാനം പങ്കുവച്ച് മകന്‍ അനന്ത പത്മനാഭന്‍

മലയാള സിനിമാ പ്രേമികളുടെ പ്രിയ സംവിധായകന്‍ പി. പത്മരാജന് ഇന്ന് 79ാം ജന്മദിനം. പത്മരാജന്‍ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളമുള്ള കാലം വരെ നിലകൊള്ളും. ന്യൂജന്‍ ചിത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ കാല ചിത്രങ്ങളുടെ അടിസ്ഥാനം തന്നെ പത്മരാജന്‍ ചിത്രങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

തൂവാനത്തുമ്പികളിലെ ക്ലാര മലയാളികളുടെ മനസില്‍ ഇന്നും പെരുമഴയായി പെയ്യുന്നുണ്ട്. അതേസമയം അനശ്വര പ്രണയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിരവധി രാധമാരെ നമുക്ക് കാണാന്‍ കഴിയും.

കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍,അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, അപരന്‍, ‘മൂന്നാം പക്കം, ഇന്നലെ, ദേശാടനക്കിളികള്‍ കരയാറില്ല, ഞാന്‍ ഗന്ധര്‍വന്‍ അങ്ങനെ മനസില്‍ പതിഞ്ഞുപോയ ഒരുപിടി ചിത്രങ്ങള്‍. സര്‍ഗാത്മകതയുടെ ഏറ്റവും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച കലാകാരന്‍. പത്മരാജന്‍ ചിത്രങ്ങളില്‍… അല്ലെങ്കില്‍ രചനകളില്‍ ഏറ്റവും നിറഞ്ഞ് നിന്നത് പ്രണയം തന്നെയാണ്.

ALSO READ:  400 സീറ്റുകള്‍ നല്‍കൂ… മഥുരയിലും വാരണാസിയിലും ക്ഷേത്രം പണിയും; ബിജെപി മുഖ്യമന്ത്രിയുടെ പ്രസംഗം വിവാദമാകുന്നു

”വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക” എന്ന് പത്മരാജന്‍ കുറിച്ചപ്പോള്‍ അത് മലയാളികള്‍ ഏറ്റെടുത്തു. തന്നിലുള്ള പ്രണയത്തിന്റെ വ്യത്യസ്തമായ തലങ്ങളെ, ആശങ്ങളെ പുതുമയോടെ മറ്റുള്ളവരിലെത്തിക്കാന്‍ അല്ലെങ്കില്‍ പുതുകാലഘട്ടത്തിന്റെ പുതുമ നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. അത് വിജയിക്കുകയും ചെയ്തു. ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍,
ആശയങ്ങള്‍ വീഞ്ഞു പോലെയാണ്… മറക്കാനാവാത്ത കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, ഗാനങ്ങള്‍… അങ്ങനെ അങ്ങനെ മലയാളികളുടെ ജീവന്റെ ഭാഗമാണെന്നും പത്മരാജന്‍…

ALSO READ: തൃശൂരിലും ശക്തമായ മഴ; നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

ഇപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വിവേക്  എന്ന കലാകാരന്‍ നല്‍കിയ പുതുമയുള്ള ആവിഷ്‌കാരത്തെ അഭിനന്ദിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍. തന്റെ പിതാവിന്റെ 79ാം ജന്മദിനത്തില്‍ ലഭിച്ച മനോഹരമായ ജന്മദിന സമ്മാനമാണിതെന്നാണ് അദ്ദേഹം വിവേകിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News