പി പത്മരാജൻ പുരസ്കാരങ്ങൾ സമ്മാനിച്ചു

p padmarajan award 2014

പി പത്മരാജൻ ട്രസ്റ്റ് എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന് സംഘടിപ്പിച്ച പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച സംവിധായകനും, മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്കാരം ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷിക്ക് നടൻ ജയറാം സമ്മാനിച്ചു. നോവലിസ്റ്റ് ജി ആർ ഇന്ദുഗോപൻ (ആനോ), ചെറുകഥാകൃത്ത് ഉണ്ണി ആർ (അഭിജ്ഞാനം), നവാഗത എഴുത്തുകാരനുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് എം പി ലിപിൻരാജ് (മാർഗരീറ്റ) എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ഗുരുത്വമാണ്‌ ജീവിതത്തിൽ ഇന്നും തന്നെ മുന്നോട്ടു നയിക്കുന്ന ശക്തിയെന്ന്‌ ചടങ്ങിൽ ജയറാം പറഞ്ഞു. പത്മരാജന്‍റെ പേരിലുള്ള ഈ പുരസ്‌കാരം ദേശീയ അവാർഡിനെക്കാൾ മുകളിലാണെന്നും കാലം കഴിയുന്തോറും ഇതിന്‍റെ വീര്യം കൂടുമെന്നും ജയറാം പറഞ്ഞു.
പത്മരാജന്‍റെ ഭാര്യ രാധാലക്ഷ്മി, ട്രസ്റ്റ് ചെയർമാൻ വിജയ കൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, എഴുത്തുകാരൻ വി ജെ ജെയിംസ്, ബൈജുചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News