മണ്ണുത്തിയിലെ അക്രമം; ഉടൻ നടപടി സ്വീകരിക്കുവാൻ ഡിജിപിക്ക് കൃഷിമന്ത്രിയുടെ നിർദേശം

മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിലെ അതിക്രമത്തിനെതിരെ നടപടിയെടുക്കാൻ ഡിജിപിക്ക് കൃഷിമന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം രാത്രിയിൽ ക്യാമ്പസിനുള്ളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് കൃഷി മന്ത്രി പി പ്രസാദ് ഡിജിപിക്ക് നിർദേശം നൽകിയത്. അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് അക്രമികൾ ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. അനധികൃതമായി പ്രവേശിച്ച രണ്ട് യുവാക്കൾ കത്തി വീശി സെക്യൂരിറ്റി ജീവനക്കാരെ അപകടപ്പെടുത്തുവാൻ ശ്രമിച്ചു.

ഇത് തടയാൻ ചെന്ന വിദ്യാർത്ഥികൾക്ക് നേരെയും യുവാക്കൾ അസഭ്യവർഷം നടത്തി. യുവാക്കൾ ക്യാംപസിലെ വിദ്യാർത്ഥികളെ ആക്രമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോയപ്പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തോട്ടപ്പടി സ്വദേശികളായ നൗഫൽ, അജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News