കേരളത്തിൽ ക്രിസ്മസിനെ വരവേൽക്കുമ്പോൾ മണിപ്പൂരിലെ ജനങ്ങൾ സ്റ്റാറെങ്കിലും തൂക്കുവാൻ കഴിയുമോയെന്ന ആശങ്കയിൽ; മന്ത്രി പി പ്രസാദ്

കേരളത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ മണിപ്പൂരിലെ ജനങ്ങൾ ഈ വർഷം സ്റ്റാർ തൂക്കുവാൻ കഴിയുമോയെന്ന ആശങ്കയിലാണെന്ന് മന്ത്രി പി പ്രസാദ്.കാഞ്ഞിരപ്പള്ളി നവകേരള സദസിൽ സംസാരിക്കവെയാണ് മന്ത്രി മണിപ്പൂരിലെ തന്റെ സുഹൃത്ത് പറഞ്ഞ ഇക്കാര്യം ജനങ്ങളോട് പങ്കുവെച്ചത്.

നവകേരളം വർഗീയ വാദികളുടെ അഴിഞ്ഞാട്ടം ഇല്ലാത്ത കേരളമാണ്. അത്തരമൊരു കേരളത്തെയാണ് നമ്മൾ യാഥാർഥ്യമാക്കി മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ വർഗീയ വാദികൾ ഇല്ലാത്തത് കൊണ്ടല്ല , വർഗീയ വാദികൾക്ക് പത്തിവിടർത്തി ആടാൻ കേരളത്തിൽ കഴിയുന്നില്ലയെന്നും മന്ത്രി പറഞ്ഞു.

ALSO READ: തലൈവർക്ക് പുറന്തനാൾ വാഴ്ത്തുക്കൾ; ആശംസകളുമായി ഇന്ത്യൻ സിനിമാലോകം

കേരളത്തിൽ വർഗീയ വാദികൾ ഇല്ലാത്തത് കൊണ്ടല്ല , വർഗീയ വാദികൾക്ക് പത്തിവിടർത്തി ആടാൻ കേരളത്തിൽ കഴിയുന്നില്ലയെന്നും മന്ത്രി പറഞ്ഞു. നവകേരളം മതനിരപേക്ഷത ഉയർന്ന് നിൽക്കുന്നതാണ്. കേരളത്തിൽ വർഗീയകലാപങ്ങൾ നടക്കാത്തതും സുശക്തമായ ഇടതുപക്ഷം ഉള്ളത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: പീരുമേടിലെ നവകേരള സദസിൽ ജനസാഗരം ; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News