പച്ചക്കറി വില പിടിച്ചു നിർത്താൻ ഹോർട്ടി കോർപ്പ് ശ്രമം നടത്തുന്നു: മന്ത്രി പി.പ്രസാദ്

പച്ചക്കറിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോർട്ടി കോർപ്പ് ശ്രമം നടത്തുന്നതായി കൃഷി മന്ത്രി പി.പ്രസാദ്. സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങുമെന്നും  കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിൽ അമ്പരന്ന് നിൽക്കുകയല്ല വേണ്ടത്. ആവശ്യമുള്ള പച്ചക്കറി ഇവിടെ തന്നെ ഉത്പാദിപ്പിക്കണമെന്നും അതിനായി എല്ലാവരും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here