ആനത്തലവട്ടം ആനന്ദൻ കർമ്മധീരനായ നേതാവ് : മഹാരാഷ്ട്ര ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ

മുതിർന്ന സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ കർമ്മധീരനായ നേതാവാണെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ അനുസ്മരിച്ചു. കേരളത്തിലെ മുൻ നിര ട്രേഡ് യൂണിയൻ നേതാക്കളിൽ പ്രമുഖനാണ് വിട പറഞ്ഞതെന്നും എഴുപതുകൾ മുതലുള്ള ഓർമ്മകൾ പങ്ക് വച്ച് കൊണ്ട് പി ആർ പറഞ്ഞു.

also read : തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവ്: മുഖ്യമന്ത്രി

1970 മെയ് മാസത്തിൽ സി ഐ ടി യുവിന്റെ സ്ഥാപക നാളുകൾ തൊട്ട് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി സമ്മേളനങ്ങളിൽ ആനത്തലവട്ടം ആനന്ദനോടൊപ്പം പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണെന്നും പി ആർ കൂട്ടിച്ചേർത്തു.

also read: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളികാണാന്‍ ആളില്ല, ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കാലിയായ ഗാലറി: വിമര്‍ശനം

1975ൽ മുംബൈയിൽ നടത്തിയ സി ഐ ടി യുവിന്റെ അഖിലേന്ത്യ സമ്മേളനത്തോട് ബന്ധപ്പെട്ട് ധാരാവിയിൽ സംഘടിപ്പിച്ച തൊഴിലാളികളുടെ യോഗത്തിലും ആനന്ദൻ പങ്കെടുത്തിരുന്നുവെന്ന് പി ആർ ഓർമ്മിച്ചു. ഈ യോഗത്തിൽ ആനന്ദൻ മലയാളത്തിൽ നടത്തിയ പ്രസംഗം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത അനുഭവം ഇന്നും ഓർമ്മയിൽ ജ്വലിച്ചു നിൽക്കുന്നുവെന്ന് നവതിയുടെ നിറവിൽ നിൽക്കുന്ന മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പങ്ക് വച്ചു. ആനത്തലവട്ടം ആനന്ദിന്റെ വേർപാട് ഇടതുപക്ഷ പ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും പി ആർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News