കാസർകോട്ടെ സിപിഐ എം നേതാവായിരുന്ന പി രാഘവൻ്റെ പേരിലുള്ള ട്രസ്‌റ്റ് പ്രവർത്തനമാരംഭിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐ എം നേതാവും സഹകാരിയും ഉദുമ മുൻ എം എൽ എയുമായിരുന്ന പി രാഘവൻ്റെ സ്മരണ നിലനിർത്തുന്നതിനാണ് കാസർകോഡ് കേന്ദ്രീകരിച്ച് പി രാഘവൻ ട്രസ്റ്റ് ആരംഭിച്ചത്. സാമൂഹ്യ – സംസ്കാരിക – ജീവകാരുണ്യ മേഖലകളിലാണ് ട്രസ്റ്റിൻ്റെ പ്രവർത്തനം. കണ്ണൂരിൽനിന്നും ഏരിയാസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത് കാസർകോട് വന്ന ഓർമകൾ ഉദ്ഘാടന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ പങ്കുവെച്ചു.
പി രാഘവന്റെ ആത്മകഥയായ ‘കനലെരിയും ഓർമകൾ’ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ ഏറ്റുവാങ്ങി. പി രാഘവനെക്കുറിച്ച് തയ്യാറാക്കിയ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശിപ്പിച്ചു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here