“ഏകാധിപത്യ അധികാരം ഇല്ലെന്നാണ് കോടതി പറഞ്ഞത്, വിധി അനുസരിച്ച് ഗവര്‍ണര്‍ പെരുമാറണം”; മറുപടിയുമായി മന്ത്രി പി രാജീവ്

ഇന്നലത്തെ കോടതി വിധി അനുസരിച്ച് ഗവര്‍ണര്‍ പെരുമാറണമെന്ന് മന്ത്രി പി രാജീവ്. ഏകാധിപത്യ അധികാരം ഇല്ല എന്നാണ് കോടതി പറഞ്ഞത്. അത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നും ഓര്‍ഡിനന്‍സ് നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് ആലോചിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ച. മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്ന് ഗവര്‍ണര്‍. ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കും.

അതേസമയം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരള സര്‍വ്വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം റദ്ദാക്കിയ ഉത്തരവിലാണ് ഗവര്‍ണ്ണര്‍ക്ക് എതിരായ വിമര്‍ശനം. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഓര്‍മ്മിപ്പിച്ചു.

കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വന്നതോടെയാണ് ഗവര്‍ണ്ണര്‍ നേരിട്ട തിരിച്ചടിയുടെ ആഴം വ്യക്തമായത്. ചാന്‍സലര്‍ എന്ന നിലക്ക് ഗവര്‍ണര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഉത്തരവില്‍ കോടതി ഓര്‍മ്മിപ്പിക്കുന്നു. ഗവര്‍ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണം. സര്‍വകലാശാലാ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ളതാണ് ഗവര്‍ണറുടെ നടപടി. ഇത് നിയമ വിരുദ്ധവും തെറ്റുമാണ്. ചാന്‍സലറുടെ നടപടി തുല്യത എന്ന സങ്കല്‍പത്തിന് വിരുദ്ധവും വിവേചനപരവുമാണെന്നും കോടതി വ്യക്തമാക്കി.

വിവേചനാധികാരം യുക്തിപരമായും പക്ഷപാത രഹിതമായാണ് വിനിയോഗിക്കേണ്ടത്. ഇക്കാര്യത്തില്‍ അതുണ്ടായില്ല. വ്യക്തിപരമായ തീരുമാനമനുസരിച്ചല്ല ഗവര്‍ണ്ണര്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവര്‍ അയോഗ്യരാണെന്ന് കോടതി വിലയിരുത്തുന്നു. സര്‍വകലാശാല നിയമമനുസരിച്ചുള്ള യോഗ്യത ഗവര്‍ണര്‍ നിയമിച്ചവര്‍ക്കില്ല.

ഗവര്‍ണര്‍ നിയമിച്ച നാല് പേരും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ അല്ല. അവര്‍ നാല് പേരും സര്‍വകലാശാലയുടെ പട്ടികയിലുള്ളവരേക്കാള്‍ യോഗ്യരല്ലന്നും ഗവര്‍ണ്ണറുടെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News