ഒരു പരാതി പോലുമില്ലാതെ വിജയകരമായി സംഘടിപ്പിച്ചു; വി ശിവൻകുട്ടിക്കും ടീമിനും ബിഗ് സല്യൂട്ട്

p rajeev

പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും ടീമിനെയും അഭിനന്ദിച്ച് മന്ത്രി പി രാജീവ്.
ഒളിംപിക്സ് മാതൃകയിൽ എറണാകുളഞ്ഞ് സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ ഗെയിംസ് ചരിത്രസംഭവമായി എന്നാണ് അഭിനന്ദന പോസ്റ്റ് പങ്കുവെച്ച് മന്ത്രി കുറിച്ചത്. ഒരു പരാതിപോലുമില്ലാതെ വിജയകരമായി സംഘടിപ്പിച്ചതിൽ പ്രിയ മന്ത്രി വി ശിവൻകുട്ടി നേതൃത്വപരമായ പങ്ക് വഹിച്ചുവെന്നും മന്ത്രി രാജീവ് പറഞ്ഞു.
മേളക്ക് ദിവസങ്ങൾക്ക് മുമ്പ്തന്നെ എറണാകുളത്തെത്തി ചെറിയ കാര്യങ്ങളിൽ വരെ നേരിട്ട് ഇടപ്പെട്ടു. എല്ലാ വിഭാഗം ആളുകളേയും ഒന്നിച്ച് കൊണ്ടുപോയി. ഞങ്ങൾക്കൊന്നും അധികം ചെയ്യേണ്ടിവന്നില്ല. അധ്യാപകരും രാപ്പകലില്ലാതെ പ്രവർത്തിച്ചുവെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.

also read:സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം

മന്ത്രി പി രാജീവിന്റെ പോസ്റ്റ്

പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും ടീമിനും ബിഗ് സല്യൂട്ട്…’
ഒളിംപിക്സ് മാതൃകയിൽ എറണാകുളഞ്ഞ് സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ ഗെയിംസ് ചരിത്രസംഭവമായി. ഒരു പരാതിപോലുമില്ലാതെ വിജയകരമായി സംഘടിപ്പിച്ചതിൽ പ്രിയ മന്ത്രി വി ശിവൻകുട്ടി നേതൃത്വപരമായ പങ്ക് വഹിച്ചു. മേളക്ക് ദിവസങ്ങൾക്ക് മുമ്പ്തന്നെ എറണാകുളത്തെത്തി ചെറിയ കാര്യങ്ങളിൽവരെ നേരിട്ട് ഇടപ്പെട്ടു. എല്ലാ വിഭാഗം ആളുകളേയും ഒന്നിച്ച് കൊണ്ടുപോയി. ഞങ്ങൾക്കൊന്നും അധികം ചെയ്യേണ്ടിവന്നില്ല. അധ്യാപകരും രാപ്പകലില്ലാതെ പ്രവർത്തിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News