വ്യവസായ രംഗത്ത് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ എന്ന് മന്ത്രി പി രാജീവ് . കൂടുതൽ കൺവെൻഷൻ സെൻ്ററുകൾ കേരളത്തിൽ വരണമെന്നും മന്ത്രി പറഞ്ഞു. കിൻഫ്ര കൺവെൻഷൻ സെൻ്റർ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണിമുടക്ക് കണ്ടുപിടിച്ചതും നിലനിൽക്കുന്നതും കേരളത്തിലാണെന്നാണ് പലരുടെയും ധാരണ, എന്നാൽ യാഥാർത്ഥ്യം അതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ വലിയ തോതിൽ നിക്ഷേപം വരുന്നുണ്ട്.
ലോജിസ്റ്റിക്സ് മേഖലയിൽ മാത്രം 2000 കോടിയിൽപ്പരം രൂപയുടെ നിക്ഷേപം വരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ ഭാഗമായുള്ള എക്സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണവും പൂർത്തിയായിരിക്കുന്നുവെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. 90 കോടിയുടെ പദ്ധതി പൂർത്തീകരണം സാധ്യമായതിന്റെ സന്തോഷത്തോടെയാണ് കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here