ഈ സർക്കാരിന്റെ കാലത്താണ് ശബരിമല തീർത്ഥാടകർക്ക് ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ആരംഭിച്ചത്: മന്ത്രി പി രാജീവ്

p rajeev

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചി വിമാനത്താവളത്തിലും ഇടത്താവളം ഒരുക്കിയിരിക്കുന്നത് എന്ന് മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്താണ് ശബരിമല തീർത്ഥാടകർക്ക് ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ആരംഭിച്ചത് എന്നും 6000 ത്തോളം ഭക്തർ കഴിഞ്ഞ മണ്ഡലകാലത്ത് സിയാലിലെ ഇടത്താവള സൗകര്യം ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ:ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി പമ്പ സന്ദർശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ഇത്തവണയും വളരെ മികച്ച സൗകര്യങ്ങളോടെയാണ് സിയാലിൽ ഇടത്താവളം ആരംഭിച്ചിരിക്കുന്നത് എന്നകാര്യവും മന്ത്രി ഓർമിപ്പിച്ചു. 5000 ചതുരശ്രയടി വിസ്തീർണത്തിൽ ആഭ്യന്തര ആഗമന ഭാഗത്ത്, പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം ഒരുക്കിയിട്ടുള്ളത് എന്നും ഇടത്താവളത്തിനുള്ളിൽ തന്നെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേന സ്പെഷ്യൽ ബസ് സർവീസും ആരംഭിച്ച കാര്യവും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News