‘പൊതുഇടങ്ങൾക്ക് ഒപ്പം’; കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

കളമശേരിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. “പൊതുഇടങ്ങൾക്ക് ഒപ്പം” പദ്ധതിയുടെ ഭാഗമായിട്ടാണ് ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. പൊതു ഇടങ്ങൾ നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ ആകർഷകമാക്കുന്നതിനും അവർക്ക് ഒത്തുചേരുന്നതിനും വ്യായാമമുൾപ്പെടെ ചെയ്യുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ALSO READ: ഫാസ്ടാഗ് പേടിഎം എളുപ്പത്തിൽ പോർട്ട് അല്ലെങ്കിൽ ഡിയാക്ടിവേറ്റ് ചെയ്യാം

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം വിനിയോഗിച്ചു കൊണ്ട് ഗ്ലാസ് കോളനിയിൽ നിർമ്മിച്ചിരിക്കുന്ന ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും ഈ നാടിനാകെ ഒത്തുചേരാനും വ്യായാമത്തിന് പുറമെ കലാപരിപാടികളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാനുമുള്ള ഇടമായി മാറട്ടെ എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. പൊതു ഇടങ്ങളെ നവീകരിച്ച് സൗന്ദര്യവൽക്കരിച്ച് ഇനിയും മുന്നോട്ടുപോകാം എന്നും മന്ത്രി കുറിച്ചു.

ALSO READ: പ്രതിഷേധിച്ചതിനല്ല, പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ് : മന്ത്രി എകെ ശശീന്ദ്രന്‍

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പൊതു ഇടങ്ങൾ നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ ആകർഷകമാക്കുന്നതിനും അവർക്ക് ഒത്തുചേരുന്നതിനും വ്യായാമമുൾപ്പെടെ ചെയ്യുന്നതിനുമായി കളമശ്ശേരിയിൽ നടപ്പിലാക്കുന്ന “പൊതുഇടങ്ങൾക്ക് ഒപ്പം” പദ്ധതിയിലെ ആദ്യ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്ന് പണം വിനിയോഗിച്ചുകൊണ്ട് ഗ്ലാസ് കോളനിയിൽ നിർമ്മിച്ചിരിക്കുന്ന ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും ഈ നാടിനാകെ ഒത്തുചേരാനും വ്യായാമത്തിന് പുറമെ കലാപരിപാടികളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള ഇടമായി മാറട്ടെ. ഈ വിധത്തിൽ പൊതു ഇടങ്ങളെ നവീകരിച്ച് സൗന്ദര്യവൽക്കരിച്ച് നമുക്കിനിയും മുന്നോട്ടുപോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News