നവകേരള സദസിനെ ഉള്‍കൊള്ളാവുന്ന ഒരു മൈതാനവും കേരളത്തിലില്ല; ബഹിഷ്‌കരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തിരസ്‌കരിക്കുന്നു: മന്ത്രി പി രാജീവ്

ആധുനിക കാലത്തിലെ ജനാധിപത്യം പ്രതിനിധികളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ അത് പോരെന്നും ഓരോ അസ്സംബ്ലിയിലേയും ജനങ്ങളുമായി മന്ത്രിമാര്‍ നേരിട്ട് സംവദിക്കണമെന്നും മന്ത്രി പി രാജീവ്. അതാണ് നവകേരള സദസിന്റെ ആശയം.

നവകേരള സദസിനെ ഉള്‍കൊള്ളാവുന്ന ഒരു മൈതാനവും കേരളത്തിലില്ലെന്നും തെരഞ്ഞെടുത്ത ജനങ്ങളെ തിരസ്‌കരിക്കുന്ന പണിയാണ് യുഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നവകേരളം സദസിനെ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നാം കാണുന്നുണ്ട്.

Also Read : പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

140 മണ്ഡലങ്ങളിലും ഇതിന്റെ തുടര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അവര്‍ വിചാരണ ചെയ്യാന്‍ പോവുകയാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ജനസമക്ഷത്തിന് മുന്നില്‍ പ്രതിപക്ഷത്തിനുള്‍പ്പെടെ ഞങ്ങളെ വിചാരണ ചെയ്യാനുള്ള സന്ദര്‍ഭമല്ലേ ഞങ്ങള്‍ ഒരുക്കി നല്‍കിയതെന്നും മന്ത്രി ചോദിച്ചു.

Also Read : 5 വര്‍ഷംകൊണ്ട് ഒരുനാടിനെ എത്രമാത്രം പുറകോട്ടടിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് 2011-16 കാലഘട്ടം: മുഖ്യമന്ത്രി

പ്രതിപക്ഷം തയ്യാറാക്കി അവതരിപ്പിക്കുമെന്ന് പറഞ്ഞ കുറ്റപത്രം നവകേരള സദസിന്റെ വേദിയില്‍ തന്നെ അവര്‍ അവതരിപ്പിക്കണമെന്നും അതിനുള്ള സാഹചര്യം പിണറായി സര്‍ക്കാര്‍ ഒരുക്കിനല്‍കിയിട്ടുണ്ടല്ലോ എന്നും മന്ത്രി ചോദിച്ചു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ എംഎല്‍എമാരെ തെരഞ്ഞെടുത്ത ജനങ്ങളേയും, അവര്‍ അര്‍പ്പിച്ച വിശ്വാസത്തേയും പൂര്‍ണമായും തിരസ്‌കരിക്കുന്ന സമീപനമാണ് ഈ ബഹിഷ്‌കരണത്തിലൂടെ പ്രതിപക്ഷം പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പി രാജീവ് തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News