സിഎഎ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. മന്ത്രിസഭായോഗം തീരുമാനമെടുത്തെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അടിയന്തരമായി നിയമം റദാക്കേണ്ടതുണ്ട്. പഴയ ഹര്‍ജി മെന്‍ഷന്‍ ചെയ്യും. ചില താല്പര്യങ്ങള്‍ മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിയമം ഭരണഘടന വിരുദ്ധം. അത് കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കൊച്ചി മെട്രോയാണ് താരം! പത്ത് മാസത്തില്‍ പതിനേഴര ലക്ഷം യാത്രക്കാര്‍
അവസാന തീരുമാനം പറയേണ്ടത് സുപ്രീംകോടതിയാണ്. ബിജെപി ഇംഗ്ലീഷില്‍ പറയുന്നത് കേരളത്തിലെ കോണ്‍ഗ്രസ് മലയാളത്തില്‍ പറയുന്നു. ബിജെപി വിരുദ്ധത അല്ല ഇടതുപക്ഷ വിരുദ്ധതയാണ് കേരളത്തിലെ കോണ്‍ഗ്രസിന്. അത് ഫലത്തില്‍ ബിജെപിക്ക് സഹായകരമാണ്. എത്രയും പെട്ടെന്ന് ഹര്‍ജി നല്‍കും. എ.ജി ദില്ലിയില്‍ ഉണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രമേയം പാസാക്കിയത് കേരള നിയമസഭ. വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി അജണ്ടയുടെ പ്രചാരകരായി കോണ്‍ഗ്രസ് മാറി. പ്രധാന പ്രശ്‌നത്തെ കോണ്‍ഗ്രസ് കയ്യൊഴിയുകയാണ്. കേരളത്തില്‍ ആക്രമണ സ്വഭാവത്തിലേക്കു പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും.ബിജെപി ആഗ്രഹിക്കുന്നത് അതാണ്.പക്ഷേ അത്തരം കാര്യങ്ങളില്‍ ജാഗ്രത വേണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here