വ്യാജരേഖ ചമച്ച കേസിൽ ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സർക്കാരിനില്ല; മന്ത്രി പി രാജീവ്

മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സർക്കാരിനില്ലെന്ന് മന്ത്രി പി രാജീവ്. മഹാരാജാസ് കോളേജ് റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച കോളേജാണ് എന്നും ആ നേട്ടം സംരക്ഷിക്കപ്പെടണം എന്നും മന്ത്രി പറഞ്ഞു.

also read; സുരക്ഷാ ഫണ്ട് ഉപയോഗിച്ചത് സുഖസൗകര്യങ്ങൾക്ക്; റെയിൽവെയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ആരുടെയെങ്കിലും ഭാഗത്തു നിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും, കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല നിലയിലുള്ള മാറ്റങ്ങൾ പ്രകടമാണ് എന്നും മഹാരാജാസിൽ ഉണ്ടായപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്ഐയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരവേലകളാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News