ആഗോള നിക്ഷേപക സംഗമമായ ഇന്‍വെസ്റ്റ് കേരള ഗ്ലോബലിലൂടെ ആഗോള ശ്രദ്ധനേടിയിരിക്കുന്ന കേരളത്തിന്റെ ബയോടെക്‌നോളജി & ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപ സാധ്യതകളെ ഇനി അടുത്തറിയാമെന്ന് മന്ത്രി പി രാജീവ്. സമാനതകളില്ലാത്ത ജൈവവൈവിധ്യം, ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകളുടെയും ശക്തമായ ശൃംഖല, മികവുറ്റ ആവാസവ്യവസ്ഥ എന്നിങ്ങനെ കേരളത്തിന്റെ ബയോടെക്, ലൈഫ് സയന്‍സ് മേഖലയുടെ സവിശേഷതകള്‍ അനവധിയാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
also read:‘എല്ലാ നിയമവും പാലിച്ചാണ് കെഎഫ്സി നിക്ഷേപം നടത്തിയത്’ ; മന്ത്രി കെഎൻ ബാലഗോപാൽ
ബയോടെക്‌നോളജി & ലൈഫ് സയന്‍സ് മേഖല വ്യവസായ നയത്തിലെ മുന്‍ഗണനാ മേഖലകളില്‍ ഒന്നായി ഉള്‍പ്പെടുത്തിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ഉള്‍പ്പെടെ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്നതിനായി എം.എസ്.എം.ഇ. എ.ഐ. മിഷന്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
മന്ത്രി പി രാജീവിന്റെ പോസ്റ്റ്
സമാനതകളില്ലാത്ത ജൈവവൈവിധ്യം, ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകളുടെയും ശക്തമായ ശൃംഖല, മികവുറ്റ ആവാസവ്യവസ്ഥ എന്നിങ്ങനെ കേരളത്തിന്റെ ബയോടെക്, ലൈഫ് സയന്‍സ് മേഖലയുടെ സവിശേഷതകള്‍ അനവധിയാണ്. ബയോടെക്‌നോളജി & ലൈഫ് സയന്‍സ് മേഖല വ്യവസായ നയത്തിലെ മുന്‍ഗണനാ മേഖലകളില്‍ ഒന്നായി ഉള്‍പ്പെടുത്തിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ഉള്‍പ്പെടെ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്നതിനായി എം.എസ്.എം.ഇ. എ.ഐ. മിഷന്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ആഗോള ശ്രദ്ധനേടിയിരിക്കുന്ന കേരളത്തിന്റെ ബയോടെക്‌നോളജി & ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപ സാധ്യതകളെ ഇനി അടുത്തറിയാം ആഗോള നിക്ഷേപക സംഗമമായ ഇന്‍വെസ്റ്റ് കേരള ഗ്ലോബലിലൂടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here