സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുമ്പോൾ ഒപ്പം ചേരുകയാണ് ആലപ്പുഴ ഫോംമാറ്റിങ്സും

minister-p-rajeev

ആലപ്പുഴ ഫോംമാറ്റിങ്സും വ്യവസായ മേഖലയിലെ മുന്നേറ്റത്തെ കുറിച്ച്‌ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി പി രാജീവ്.പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുമ്പോൾ ഒപ്പം ചേരുകയാണ് ആലപ്പുഴ ഫോംമാറ്റിങ്സും എന്നാണ് മന്ത്രിയുടെ പോസ്റ്റ്.കയറുൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം ഓർഡറുകൾ ലഭിച്ചതോടെ 5 നിർമ്മാണ യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കാനും ഫ്രാൻസിൽ നിന്നുള്ള ഓർഡറുകൾ തുടർച്ചയായി കൈമാറുന്നതിനൊപ്പം സൗദി അറേബ്യയിൽ നിന്നുള്ള ഓർഡർ നേടിയെടുക്കാൻ സാധിച്ചതും മന്ത്രി വ്യക്തമാക്കി. നിരവധി ആഭ്യന്തര കരാറുകളിൽ ഒപ്പുവെക്കാൻ സാധിച്ചതും കഴിഞ്ഞവർഷം മാത്രം അഞ്ച്‌ കോടിയുടെ കയർഭൂവസ്‌ത്രങ്ങൾ കയറ്റി അയക്കാനും കമ്പനിക്ക് സാധിച്ചതും ഫോം മാറ്റിങ്ങ്സിൽ ചരിത്രം സൃഷ്ടിക്കുകയാണ് എന്നാണ് മന്ത്രി കുറിച്ചത്.

തൊഴിലാളി ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉൾപ്പെടെ കൊടുത്തു തീർത്തിട്ടും കഴിഞ്ഞവർഷം 3 ലക്ഷം രൂപയുടെ ലാഭം നേടാൻ സാധിച്ചുവെന്നും ഈ വർഷം ഇതിനോടകം തന്നെ 9 കോടി രൂപയ്ക്ക് മേൽ വിറ്റുവരവ് സാധ്യമായതിനാൽ കഴിഞ്ഞ തവണ ഉണ്ടായ കുതിപ്പ് തുടരാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും മന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 16 കോടി രൂപയാക്കി വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുമ്പോൾ ഒപ്പം ചേരുകയാണ് ആലപ്പുഴ ഫോംമാറ്റിങ്സും. കയറുൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം ഓർഡറുകൾ ലഭിച്ചതോടെ 5 നിർമ്മാണ യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കാനും ഇപ്പോൾ സാധിക്കുന്നുണ്ട്. ഫ്രാൻസിൽ നിന്നുള്ള ഓർഡറുകൾ തുടർച്ചയായി കൈമാറുന്നതിനൊപ്പം സൗദി അറേബ്യയിൽ നിന്നുള്ള ഓർഡർ നേടിയെടുക്കാൻ സാധിച്ചതും നിരവധി ആഭ്യന്തര കരാറുകളിൽ ഒപ്പുവെക്കാൻ സാധിച്ചതും ഫോം മാറ്റിങ്ങ്സിൽ ചരിത്രം സൃഷ്ടിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം അഞ്ച്‌ കോടിയുടെ കയർഭൂവസ്‌ത്രങ്ങൾ കയറ്റി അയക്കാനും കമ്പനിക്ക് സാധിച്ചു. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതിലൂടെ തൊഴിലാളി ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉൾപ്പെടെ കൊടുത്തു തീർത്തിട്ടും കഴിഞ്ഞവർഷം 3 ലക്ഷം രൂപയുടെ ലാഭം നേടാൻ നമുക്ക് സാധിച്ചിരുന്നു. ഈ വർഷം ഇതിനോടകം തന്നെ 9 കോടി രൂപയ്ക്ക് മേൽ വിറ്റുവരവ് സാധ്യമായതിനാൽ കഴിഞ്ഞ തവണ ഉണ്ടായ കുതിപ്പ് തുടരാൻ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒപ്പം ഈ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 16 കോടി രൂപയാക്കി വർധിപ്പിക്കാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

also read: ഭരണവിരുദ്ധ വികാരം ഇല്ലായെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നുവെന്ന് ഡോ. തോമസ് ഐസക്


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration