ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇനി 100 ദിവസം

p rajeev

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇനി 100 ദിവസമെന്ന് പി രാജീവ്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം കേരളത്തിൻ്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്ന് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു . ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള നിക്ഷേപക സംഗമത്തിനായി മികച്ച മുന്നൊരുക്കങ്ങൾ സംസ്ഥാനം നടത്തുന്നുണ്ട്.പ്രധാന നഗരങ്ങളിൽ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകൾക്ക് ശേഷം വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറും.

ALSO READ: നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇനി 100 ദിവസം.
2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം കേരളത്തിൻ്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കും. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ്. സമീപകാലങ്ങളിലായി നൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായ മേഖലകളിൽ കേരളത്തിലേക്ക് കടന്നുവരുന്ന വലിയ നിക്ഷേപങ്ങളും കേരളം ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ആഗോള നിക്ഷേപക സംഗമത്തിനായി മികച്ച മുന്നൊരുക്കങ്ങൾ സംസ്ഥാനം നടത്തുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ പ്രധാന നഗരങ്ങളിൽ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകൾ നടന്നുവരികയാണ്. ഇതിന് ശേഷം വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകൾ സംഘടിപ്പിക്കും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആൻ്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇൻ്റർനാഷണൽ ബയോടെക്നോളജി ആൻ്റ് ലൈഫ് സയൻസ് കോൺക്ലേവ്, വേസ്റ്റ് മാനേജ്മെന്റ് ആന്റ് റീസൈക്ലിങ്ങ് കോൺക്ലേവ് എന്നിവ നമ്മൾ പൂർത്തിയാക്കിയിട്ടുണ്ട്. 12 സെക്ടറൽ കോൺക്ലേവുകളിൽ അവശേഷിക്കുന്നവയും ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിന് മുൻപായി സംഘടിപ്പിക്കും. കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News