കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു: മന്ത്രി പി രാജീവ്

കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എം എസ് എം ഇ പദ്ധതിയിലൂടെ സാധിച്ചുവെന്ന് മന്ത്രി പി രാജീവ്. ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു വ്യവസായ വകുപ്പ് പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിക്കുന്നത് ഈ സർക്കാരിന് കീഴിലാണ് എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വ്യവസായവകുപ്പ് കൊണ്ടുവന്ന സംരംഭകവർഷം പദ്ധതിയാണ് ഇത്, കേരളത്തിൽ 3.3 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഇതിലൂടെ 21099 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കുന്നതിനും കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

also read: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുമ്പോൾ ഒപ്പം ചേരുകയാണ് ആലപ്പുഴ ഫോംമാറ്റിങ്സും
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു വ്യവസായ വകുപ്പ് പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിക്കുന്നത് ഈ സർക്കാരിന് കീഴിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വ്യവസായവകുപ്പ് കൊണ്ടുവന്ന സംരംഭകവർഷം പദ്ധതിയാണ് എം എസ് എം ഇ മേഖലയിൽ ദേശീയതലത്തിലെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി പ്രഖ്യാപിക്കപ്പെട്ടത്. പ്രധാനമന്ത്രി കൂടി പങ്കെടുത്ത യോഗത്തിൽ നമ്മൾ നേടിയ ഈ അംഗീകാരം തുടർന്നുള്ള വർഷങ്ങളിലും സംരംഭകവർഷം മികവോടെ തുടരുന്നതിന് സഹായകമായി. പദ്ധതിയിലൂടെ കേരളത്തിൽ 3.3 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഇതിലൂടെ 21099 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കുന്നതിനും നമുക്ക് സാധിച്ചു. കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ നമുക്ക് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration