മുന്നിലെത്തിയ മൂന്ന് വർഷങ്ങൾ; ഐടി മേഖലയിൽ വൻകുതിപ്പിനൊരുങ്ങുന്ന ടോറസ് ഡൗൺടൗൺ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന ഫേസ് 3യിലെ പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ്‍ പ്രവർത്തനമാരംഭിച്ചുവെന്ന് മന്ത്രി പി രാജീവ്. ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച ഈ ആധുനിക ഓഫീസ് സമുച്ചയം കേരളം ലക്ഷ്യസ്ഥാനമായി കാണുന്ന ലോകോത്തര ഐടി കമ്പനികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ALSO READ: ഒരു വർഷം കൊണ്ട് നേടിയത് 50 പേറ്റന്റുകൾ; ആരോഗ്യരംഗത്ത് മുന്നേറ്റവുമായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്പ്രമുഖ ഫോർച്യൂൺ 100 കമ്പനികളുൾപ്പെടെ നയാഗ്രയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട് എന്നും കെട്ടിടത്തിന്റെ 85 ശതമാനവും ഉദ്ഘാടനത്തിന് മുന്നെ തന്നെ കമ്പനികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു എന്നത് ഈ കേരളം എത്രമാത്രം ശക്തമായ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഒരുക്കുന്നത് എന്നതിന്റെകൂടി തെളിവാണ് എന്നും മന്ത്രി വ്യക്തമാക്കി.

ടെക്നോപാർക്കിൽ 11.45 ഏക്കർ സ്ഥലത്തില്‍ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഓഫീസ് 30 ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍‍ഡ്രത്തില്‍ സെൻട്രം ഷോപ്പിംഗ് മാള്‍, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല്‍ എന്നിവയും ഉള്‍ക്കൊള്ളുന്നുണ്ട് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: മോദിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ല; അനുനയ നീക്കത്തിനൊടുവില്‍ മനംമാറ്റവുമായി സുരേഷ് ഗോപിയുടെ എഫ്ബി പോസ്റ്റ്

മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റ്

കേരളത്തിലെ വ്യവസായമേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ ഓരോദിവസവും പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലാരംഭിച്ച കേരള റബ്ബർ ലിമിറ്റഡ് കമ്പനിയെക്കുറിച്ചാണ് പങ്കുവെച്ചതെങ്കിൽ ഇന്ന് എഴുതുന്നത് കേരളത്തിലെ ഐ.ടി വ്യവസായ മേഖലയിൽ വൻകുതിപ്പ് സൃഷ്ടിക്കാനൊരുങ്ങുന്ന ഭീമൻ ഓഫീസ് സമുച്ചയമായ ടോറസ് ടൗൺടൗണിനെക്കുറിച്ചാണ്. തിരുവനന്തപുരം ടെക്‌നോപാർക്കിലാണ് ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന ഫേസ് 3യിലെ പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ് പ്രവർത്തനമാരംഭിച്ചത്. ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച ഈ ആധുനിക ഓഫീസ് സമുച്ചയം കേരളം ലക്ഷ്യസ്ഥാനമായി കാണുന്ന ലോകോത്തര ഐടി കമ്പനികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ ഫോർച്യൂൺ 100 കമ്പനികളുൾപ്പെടെ നയാഗ്രയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ 85 ശതമാനവും ഉദ്ഘാടനത്തിന് മുന്നെ തന്നെ കമ്പനികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു എന്നത് ഈ കേരളം എത്രമാത്രം ശക്തമായ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഒരുക്കുന്നത് എന്നതിന്റെകൂടി തെളിവാണ്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്നോപാർക്ക് സഖാവ് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആരംഭിക്കുന്നത്. അതിന്റെ അത്യാധുനികവും അതിവിപുലവുമായ വികസനമുന്നേറ്റത്തിനാണ് ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും കാലത്ത് മലയാളികൾ സാക്ഷ്യം വഹിക്കുന്നത്. ടെക്നോപാർക്കിൽ 11.45 ഏക്കർ സ്ഥലത്തില് ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂര്ത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഓഫീസ് 30 ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില് ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ് ട്രിവാന്‍‍ഡ്രത്തില് സെൻട്രം ഷോപ്പിംഗ് മാള്, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല് എന്നിവയും ഉള്ക്കൊള്ളുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News