അസാധാരണമായ രീതിയാണ് ഗവർണർ പിന്തുടരുന്നത്, ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; മന്ത്രി പി രാജീവ്

നിയമസഭയ്ക്കാണ് നിയമനിർമ്മാണത്തിൽ അധികാരമെന്നും നിയമസഭ പാസാക്കിയ ബില്ല് ഗവർണർ പിടിച്ചു വയ്ക്കുന്നു എന്നും മന്ത്രി പി രാജീവ്. ഒന്നുകിൽ ബില്ലിൽ ഒപ്പിടുക, അല്ലെങ്കിൽ തിരിച്ചയക്കുക, അസാധാരണമായ രീതിയാണ് ഗവർണർ പിന്തുടരുന്നത് എന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് ഇതെന്നും വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

also read; കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; വിവിധയിടങ്ങളിൽ വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

അതേസമയം ഏകവ്യക്തിനിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിനുള്ളിൽ അതിൽ വ്യക്തത വന്നിട്ടില്ല എന്നും കോൺഗ്രസ്സ് വലിയ പ്രതിസന്ധി നേരിടുന്നു എന്നും പി രാജീവ് പറഞ്ഞു. മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അത്ഭുതകരം ആണെന്നും സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാണ് എന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ഏകവ്യക്തിനിയമം ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നത് ആണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി നീക്കമാണിത്. പി രാജീവ് കൂട്ടിച്ചേർത്തു. അതോടൊപ്പം SFI യെ ആകെ ആക്രമിക്കുന്ന രീതി ശരിയല്ല, തെറ്റുണ്ടെങ്കിൽ തിരുത്തും,
മാധ്യമങ്ങൾ വിമർശനം തുടർന്നോളൂ എന്നാൽ കേരളത്തിന്റെ പോസിറ്റിവായ മാറ്റങ്ങൾ കൂടി ജനങ്ങളെ അറിയിക്കാൻ ശ്രമിക്കണം എന്നും പി രാജീവ് കൂട്ടിച്ചേർത്തു.

also read; സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തി; മാലയുമായി കടന്ന് കളഞ്ഞ് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News