ഒരു കുറ്റക്കാരെയും സംരക്ഷിക്കില്ല, സിപിഐഎമ്മിന് മതന്യൂനപക്ഷങ്ങൾക്കിടയിലുള്ള പിന്തുണ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു: മന്ത്രി പി രാജീവ്

p rajeev

ഒരു കുറ്റക്കാരെയും സംരക്ഷിക്കില്ല എന്ന് മന്ത്രി പി രാജീവ്. സർക്കാർ സംവിധാനം ആകുമ്പോൾ പരാതികൾ ഉയർന്നു വരാമെന്നും ഇത്തരം പരാതികളിൽ പെട്ടെന്ന് നടപടിയെടുക്കാനാവില്ല എന്നും മന്ത്രി പറഞ്ഞു.
ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റി നിർത്താൻ ആവില്ല എന്നും അങ്ങനെ വന്നാൽ ഭരണ സംവിധാനം നിശ്ചലമാകുമെന്നും മന്ത്രി പറഞ്ഞു.

സിപിഐഎമ്മിനെതിരെ എന്തെങ്കിലും ഉണ്ടായാൽ മാധ്യമങ്ങൾക്ക് ഒരു ആഘോഷപരമ്പര കേരളത്തിൽ ഉണ്ട്. പാർട്ടിക്കകത്ത് തർക്കമുണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു. ഇടതുപക്ഷത്തിന്റെ വർഗീയ വിരുദ്ധ പ്രചാരണം ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും ഇതിൻ്റെ ഭാഗമാണ് പുതിയ സംഭവ വികാസങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ബലാത്സംഗ കേസ്; നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിപിഐഎമ്മിന് മതന്യൂനപക്ഷങ്ങൾക്കിടയിലുള്ള പിന്തുണ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാത്തത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും മതനിരപേക്ഷ നിലപാടാണ്. ഈ മതനിരപേക്ഷ നിലപാട് ദുർബലപ്പെടുത്താൻ ഉള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സിദ്ദിഖ് വിഷയത്തിൽ പൊലീസിന്റെ അന്വേഷണം നടക്കുന്നു. സർക്കാർ ആരെയും സംരക്ഷിക്കുന്നില്ല
എന്നും സുപ്രീംകോടതിയിൽ സിദ്ദിഖിനെതിരെ പ്രമുഖ അഭിഭാഷകനെയാണ് നിയോഗിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys