മുനമ്പം വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ് എന്ന് മന്ത്രി പി രാജീവ്. ആരെയും ഇറക്കിവിടില്ല എന്ന് മുഖ്യമന്ത്രി വാക്ക് നൽകിയെന്ന കാര്യവും മന്ത്രി പറഞ്ഞു.യൂഥാസിനെ പോലെയാണ് ചിലർ, പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച സർക്കാറിനെതിരെ പറയാനാണ് പ്രതിപക്ഷം ക്രിസ്മസ് ദിനത്തിൽ എത്തിയത്, വഖഫ് ആണോ അല്ലയോ എന്ന് നിർണയിക്കാൻ അധികാരം ഇല്ല എന്ന് കമ്മീഷൻ പറഞ്ഞു.കെ പി സി സി സെക്രട്ടറിയാണ് വഖഫ് ഭൂമി വിൽപ്പന നടത്തിയത്.
പാണക്കാട് റഷീദ് അലി തങ്ങളാണ് വഖഫ് ഭൂമി ആണെന്ന് പറഞ്ഞ്, പ്രതിപക്ഷം ഇപ്പോൾ പുണ്യാളൻന്മാർ ആകുകയാണ്. കരം അടയ്ക്കാൻ സർക്കാർ പറഞ്ഞപ്പോൾ അതിനെ എതിർത്ത് പ്രമേയം കൊണ്ടുവന്നത് യു ഡി എഫ് ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിൻ്റേത് കാപട്യം ആണ്, യു ഡി എഫിൻ്റേത് ഇരട്ടതാപ്പ് ആണ്,വഖഫ് ആണെന്ന് പറഞ്ഞത് യു ഡി എഫ് ,വിൽപ്പന നടത്തിയത് യുഡിഎഫ് ആണെന്നും മുനമ്പത്തുകാർ കയേറ്റക്കാർ ആണെന്ന് പറഞ്ഞതും യുഡിഎഫ് ആണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം, അതാണ് സർക്കാർ നിലപാട് എന്നും മന്ത്രി വ്യക്തമാക്കി. കമ്മീഷൻ ശുപാർശ ചെയ്യുന്നത് സർക്കാർ ഉറപ്പാക്കും. ഫെബ്രുവരിയിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് വരും എന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here