ട്രാക്കോ കേബിൾ ജീവനക്കാരൻ്റെ ആത്മഹത്യ; കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്:മന്ത്രി പി.രാജീവ്

P Rajeev

പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരനായ പി ഉണ്ണിയുടെ ആത്മഹത്യ ദുഖകരമായ സംഭവമെന്ന് മന്ത്രി പി.രാജീവ്.ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ട്രാക്കോ കേബിള്‍ കമ്പനിയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

also read: ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ
കമ്പനി നഷ്ടം നേരിടുമ്പോഴും ഓണക്കാലത്ത് പ്രത്യേക അലവൻസ് ഉൾപ്പെടെ നൽകിയിരുന്നു.എല്ലാമാസവും പകുതി ശമ്പളം വെച്ച് ഇപ്പോഴും നൽകുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം.ട്രാക്കൊ കേബിളിലെ  പ്രതിസന്ധിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എംഡിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് കൊച്ചിയില്‍ പറഞ്ഞു.

എല്ലാമാസവും പകുതി ശമ്പളം വെച്ച് ഇപ്പോഴും നൽകുന്നുണ്ട്. കാക്കനാട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

also read:ആകാശപ്പാതയുടെ നിർമാണ വൈകല്യത്തിന് ഉത്തരവാദി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആ പാപഭാരം ആരുടെയും തലയിൽ വയ്ക്കേണ്ടതില്ല: കെ. അനിൽകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News