പുസ്തക വിഷയം വളരെ ആസൂത്രിതമായ സംഭവമാണെന്ന് മന്ത്രി പി രാജീവ്.ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതമാണെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിൻ്റെ നടുവിൽ വരുന്നു,ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേ എന്നും മന്ത്രി ചോദിച്ചു.ആസൂത്രിതമായ ഗൂഢാലോചന എങ്കിൽ സർക്കാർ പരിശോധിക്കുമോ എന്ന് ചോദ്യത്തിന് അത് നിങ്ങൾ ഉണ്ടാക്കുന്നതല്ലേ എന്നും അദ്ദേഹം മറുപടി നൽകി.
ചേലക്കര, പാലക്കാട് തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മലപ്പുറം പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള കേസ് റദ്ദ് ചെയ്ത സംഭവത്തിലും മന്ത്രി മറുപടി പറഞ്ഞു.നിങ്ങളുടെ റിപ്പോർട്ടർമാരോട് തന്നെ ചോദിച്ചാൽ മതിയെന്നും ഗൂഢാലോചനക്ക് പിന്നിൽ ആരൊക്കെയാണ് എന്ന് പിന്നീടേ അറിയാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്. പുറത്തുവരുന്നതെല്ലാം തെറ്റാണെന്നും ആരോപണം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here