ഇലക്ടറല്‍ ബോണ്ട് കേസ്: ഇന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് വലിയ തിരിച്ചടിയേറ്റ ദിവസം: മന്ത്രി പി രാജീവ്

ഇലക്ടറല്‍ ബോണ്ട് കേസില്‍ യൂണിയന്‍ ഗവണ്മെന്റിന് സുപ്രീം കോടതിയില്‍ നിന്ന് വലിയ തിരിച്ചടി ഏറ്റ ദിവസമാണ് ഇന്നെന്ന് മന്ത്രി പി രാജീവ്. എസ്.ബി.ഐ നാളെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ഇലക്ടറല്‍ ബോണ്ട് അഴിമതി ആകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

തെരഞ്ഞെടുപ്പ്പ്രക്രിയയേയും ജനാധിപത്യ സംവിധാനത്തെത്തന്നെയും ഏറ്റവും പ്രതിലോമകരമായി ബാധിക്കുന്ന വിഷയത്തില്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്ന തിരിച്ചടി യൂണിയന്‍ സര്‍ക്കാരിനേയും ബിജെപിയേയും വലിയ തോതില്‍ പ്രതിരോധത്തിലാക്കി.

ഇത് സംബന്ധിച്ച് രാജ്യവ്യാപകമായുണ്ടായേക്കുന്ന ചര്‍ച്ചയും പ്രതിഷേധങ്ങളും വഴി തിരിച്ചുവിടാനാണ് ഇന്നുതന്നെ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബി.ജെ.പി നീക്കമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

ഇലക്ടറൽ ബോണ്ട് കേസിൽ യൂണിയൻ ഗവണ്മെൻ്റിന് സുപ്രീം കോടതിയിൽ നിന്ന് വലിയ തിരിച്ചടി ഏറ്റ ദിവസമാണിന്ന്. എസ്.ബി.ഐ നാളെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടുന്നതോടെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച ഇലക്ടറൽ ബോണ്ട് അഴിമതി ആകേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയേയും ജനാധിപത്യ സംവിധാനത്തെത്തന്നെയും ഏറ്റവും പ്രതിലോമകരമായി ബാധിക്കുന്ന വിഷയത്തിൽ തുടർച്ചയായി നേരിടേണ്ടി വന്ന തിരിച്ചടി യൂണിയൻ സർക്കാരിനേയും ബി.ജെ പി യേയും വലിയ തോതിൽ പ്രതിരോധത്തിലാക്കി. ഇത് സംബന്ധിച്ച് രാജ്യവ്യാപകമായുണ്ടായേക്കുന്ന ചർച്ചയും പ്രതിഷേധങ്ങളും വഴി തിരിച്ചുവിടാനാണ് ഇന്നുതന്നെ പൗരത്വഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബി.ജെ.പി നീക്കം. പിണറായി സർക്കാർ ഇതിനോടകം തന്നെ പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പിലാക്കില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇലക്ടറൽ ബോണ്ട് കേസിൽ യൂണിയൻ ഗവണ്മെൻ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർട്ടി സിപിഐ എമ്മാണ്. CAA നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളവും. അതുകൊണ്ടു തന്നെ ഇവിടെ ന്യൂനപക്ഷങ്ങൾക്കും മതേതര- ജനാധിപത്യ വിശ്വാസികൾക്കും ഒരാശങ്കയും ഉണ്ടാവേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News