മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇതു സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേള്‍ക്കേണ്ടതായിരുന്നു. സജി ചെറിയാനെ കൂടി കേള്‍ക്കണം. മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ അന്വേഷണം നേരിടാമെന്നും അത്തരത്തില്‍ സുപ്രീംകോടതി ഉത്തരവുണ്ടെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ സി ബി ഐ അന്വേഷണ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യമില്ലന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം മതിയാകും എന്നും വ്യക്തമാക്കിയിരുന്നു. മന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ക്കെതിരെ ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാകും ഉചിതം എന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. സജി ചെറിയാന്‍ മന്ത്രി പദവി ഒഴിയണമെന്ന ആവശ്യത്തെ തള്ളുന്നതാണ് കോടതി ഉത്തരവിലെ ഈ പരാമര്‍ശം.
മന്ത്രിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമായതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം . എന്നാല്‍ സി ബി ഐ അന്വേഷണ ആവശ്യം കോടതി അനുവദിച്ചില്ല. കേസില്‍ പുനരന്വേഷണം ആവശ്യമില്ലന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം മതിയാകും എന്നും വ്യക്തമാക്കി. ആരോപണ വിധേയന്‍ മന്ത്രിയായതിനാല്‍ പൊലീസ് എസ് എച്ച് ഒ അന്വേഷിക്കുന്നത് ഉചിതമാവില്ല.
പകരം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രി പദവിയിലിരുന്ന് അന്വേഷണം നേരിടുന്നതിനെ കോടതി എതിര്‍ക്കുന്നില്ല എന്നതാണ് മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തട്ടെ എന്ന ഉത്തരവിലൂടെ കോടതി വ്യക്തമാക്കുന്നത്. സജി ചെറിയാന്‍ മന്ത്രി പദവി ഒഴിയണം എന്ന അഭിപ്രായമോ നിര്‍ദ്ദേശമോ കോടതിക്കില്ലെന്ന് ഉത്തരവില്‍ നിന്നും വ്യക്തം.
അതേസമയം കേസ് അന്വേഷണത്തിലെ നടപടിക്രമങ്ങളെ വിമര്‍ശിച്ച കോടതി , കേസ്എഴുതി തള്ളിയ പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കി. പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് റദ്ദാക്കിയ തിരുവല്ല മജിസ്‌ട്രേറ്റിന്റെ നടപടി നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി. 20O3 ലെ കേന്ദ്ര നിയമഭേദഗതി പ്രകാരം ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.
അതിനാല്‍ മന്ത്രി ഏത് സാഹചര്യത്തിലാണ് വാക്കുകള്‍ ഉപയോഗിച്ചത് എന്ന് പരിശോധിക്കപ്പെടണം. എന്നാല്‍ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പേ പോലീസ്‌കേസ് എഴുതി തള്ളി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും തുടരന്വേന്വേഷണം നടക്കട്ടെ എന്നും കോടതി പറഞ്ഞു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ മന്ത്രിയുടെ പ്രസംഗമാണ് കേസിന് ആസ്പദം. പ്രസംഗത്തിലെ കുന്തം കുട ചക്രം എന്നീ പ്രയോഗങ്ങള്‍ ഏത് സാഹചര്യത്തില്‍ നടത്തിയെന്ന് ഇനി ക്രൈംബ്രാഞ്ച് പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here