384 കോടി രൂപ ചിലവിൽ നിർമിക്കുന്ന കൊച്ചി ക്യാൻസർ ആൻ്റ് റിസേർച്ച് സെൻ്ററിന്റെ നിർമാണം അവസാന ഘട്ടത്തിലെന്ന് മന്ത്രി പി രാജീവ്. നിർമാണം നടക്കുന്ന കെട്ടിടം സന്ദർശിച്ച ശേഷം ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനികമായ ഉപകരണങ്ങളുൾപ്പെടെ ലഭ്യമാക്കി 6.4 ലക്ഷം ചതുരശ്ര അടിയിൽ 360 കിടക്കകളും കൊച്ചി ക്യാൻസർ ആൻ്റ് റിസേർച്ച് സെൻ്ററിന് ഉണ്ട്. ക്യാൻസർ പഠനത്തിനുൾപ്പെടെ പ്രാധാന്യം നൽകുന്നതിനൊപ്പം റോബോട്ടിക്സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ ഭാവിയിൽ പ്രാപ്തമാക്കാൻ കഴിയും വിധത്തിൽ ആണ് നിർമ്മാണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2025 ഫെബ്രുവരി ആദ്യ വാരത്തിൽ തന്നെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ എന്നും മന്ത്രി പങ്കുവെച്ചു. ക്യാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ ഇവിടെ സ്ഥലം ലഭ്യമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട് എന്ന കരിവാറും മന്ത്രി സൂചിപ്പിച്ചു.
മന്ത്രി പി രാജീവിന്റെ പോസ്റ്റ്
384 കോടി രൂപ ചിലവിൽ ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളുൾപ്പെടെ ലഭ്യമാക്കി 6.4 ലക്ഷം ചതുരശ്ര അടിയിൽ 360 കിടക്കകളുമായി നിർമ്മാണത്തിൻ്റെ അവസാനഘട്ടത്തിലാണ് കൊച്ചി ക്യാൻസർ ആൻ്റ് റിസേർച്ച് സെൻ്റർ. ക്യാൻസർ പഠനത്തിനുൾപ്പെടെ പ്രാധാന്യം നൽകുന്നതിനൊപ്പം റോബോട്ടിക്സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ ഭാവിയിൽ പ്രാപ്തമാക്കാൻ കഴിയും വിധത്തിൽ നിർമ്മാണം ഉറപ്പുവരുത്തിയാണ് ഈ സെൻ്ററിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. ഇന്ന് ഇവിടം സന്ദർശിക്കുകയുണ്ടായി. 2025 ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ക്യാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ ഇവിടെ സ്ഥലം ലഭ്യമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here