നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി രാജീവ്

P Rajeev

കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പി പി ദിവ്യയുടെ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും പോസിറ്റീവ് വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ഇടം നല്‍കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ക്ക് കൂടി സമയം മാധ്യമങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് ഡോ. പി സരിൻ

കെ സുധാകരന്റെ പരാമര്‍ശം എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ചോദിച്ച മന്ത്രി സെലക്ട് വിവാദങ്ങളാണ് മാധ്യമങ്ങള്‍ക്ക് താല്പര്യമെന്നും കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ മാധ്യമ അവഹേളനത്തിലും മന്ത്രി പ്രതികരിച്ചു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് കുഴപ്പമില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം പോലും ഈ വിഷയത്തില്‍ കണ്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധത മാത്രമാണുള്ളത്. ജനാധിപത്യത്തില്‍ തുല്യ അവകാശമല്ലേ മാധ്യമങ്ങള്‍ നല്‍കേണ്ടതെന്നും ഏത് നിരന്തരം നിര്‍ത്തണമെന്നും ഏത് നിരന്തരം തുറന്നു വിടണം എന്നും മാധ്യമങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News