വർഗീയ ശക്തികൾക്ക് സഹായകമാകുന്ന പ്രചാരണ വേലയാണ് അൻവറിൻ്റേത്: മന്ത്രി പി രാജീവ്

P Rajeev

വർഗീയ ശക്തികൾക്ക് സഹായകമാകുന്ന പ്രചാരണ വേലയാണ് പി വി അൻവറിന്റേതെന്ന് മന്ത്രി പി രാജീവ്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രതികരണങ്ങളാണ് നടത്തുന്നത്. അത്തരം പരാതികളെ പാർട്ടി ഗൗരവമായി കാണുന്നു. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പാർട്ടിയെ അസ്ഥിരപ്പെടുത്തുന്നതിലെ ആസൂത്രിത നീക്കമാണിത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിത്. അൻവർ ഉന്നയിച്ച വിഷയങ്ങളിൽ പാർട്ടിയും സർക്കാരും അന്വേഷണം നടത്തി വരികയാണ്. രാഷ്‌ട്രിയപരമായും സംഘടനാപരമായും അൻവറിനെ നേരിടും.

Also Read: ‘ഇടതുപക്ഷത്തുനിന്നും അൻവർ സ്വയം പുറത്തുപോയി, പിന്നില്‍ നിഗൂഢശക്തികളുണ്ടെന്ന് തെളിഞ്ഞു’: ഡോ. ടിഎം തോമസ് ഐസക്

സർക്കാരിന് മുസ്ലിം വിരുദ്ധത എന്ന് പ്രചരിപ്പിക്കാനുള്ള നീക്കം വരെ അൻവറിന്റെ ആരോപണങ്ങളുടെ മറവിൽ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ അവിശ്വാസം സൃഷ്ടിക്കുകയാണ് ഇവരുടെ നീക്കം. അൻവറിന് പാർട്ടിയുടെ പ്രവർത്തനരീതികൾ യഥാർത്ഥത്തിൽ മനസ്സിലായിട്ടില്ല. സിപിഎമ്മിന് ന്യൂനപക്ഷ മേഖലയിലടക്കം ഉള്ള സ്വാധീനമാണ് ബിജെപിയെ പ്രകോപിപ്പിക്കുന്നത്. ആരോപണം നിഷ്പക്ഷമായി അന്വേഷിക്കും. എത്ര ഉന്നതനായാലും ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ ആരും കരുതണ്ടേന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News