ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനു മുന്നോടിയായി നടത്തുന്ന ആയുർവേദ ഇൻ്റസ്ട്രിയൽ സെക്ടറൽ കോൺക്ലേവ് കൊച്ചിയിൽ

p rajeev

ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തുന്നതിന് മുന്നോടിയായി വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന സെക്ടറൽ കോൺക്ലേവുകളിൽ ആയുർവേദ ഇൻ്റസ്ട്രി സെക്ടറൽ കോൺക്ലേവ് കൊച്ചിയിൽ തിങ്കളാഴ്ച സംഘടിപ്പിക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ആയുർവേദ വ്യവസായ രംഗത്തെ പ്രധാനപ്പെട്ട കമ്പനികളും നിക്ഷേപകരും പങ്കെടുക്കുന്ന പരിപാടി ഈ രംഗത്ത് ആഗോള മാർക്കറ്റിൽ തന്നെ കേരളത്തിൻ്റെ പ്രാധാന്യം തെളിയിക്കുന്ന ഒന്നായിരിക്കുമെന്ന് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ തന്നെ ആദ്യ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ് ഉള്പടെയുള്ള പരിപാടികൾ സംഘടിപ്പിച്ച കാര്യവും റോഡ്ഷോയെ കുറിച്ചും മന്ത്രി വ്യക്തമാക്കി. ബോംബെയിലും ഡൽഹിയിലും വിവിധ രാജ്യങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കുകയാണെന്നും ഒപ്പം വിവിധ സെക്ടറൽ കോൺക്ലേവുകളും ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിന് മുൻപായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘പാലക്കാട് റൈസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും, നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും’: മുഖ്യമന്ത്രി

സംരംഭകരുടെയാകെ ആത്മവിശ്വാസം നേടിയെടുത്തും കേരളത്തെ ഒരു ബ്രാൻ്റായി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയും 8 മാസത്തെ മുന്നൊരുക്കത്തിലൂടെയാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിനായി സർക്കാർ തയ്യാറെടുക്കുന്നത് എന്നും ഈ സമ്മിറ്റിലൂടെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ രാജ്യത്തെ ഹബ്ബായി മാറാൻ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here