സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; കേരളം മൊത്തത്തില്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പി രാജീവ്

minister-p-rajeev

സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി രാജീവ്. കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേരളത്തിന്‍റെ വ്യവസായ മന്ത്രി.

സ്മാർട്ട് സിറ്റിയുടെ സ്ഥലം ഏറെ പ്രാധാന്യമുള്ളതാണെന്നും സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നും പറഞ്ഞ മന്ത്രി ഇൻഫോപാർക്കിനോടു ചേർന്നുള്ള ഈ സ്ഥലം ഫലപ്രദമായി വിനിയോഗിക്കപ്പെടണമെന്നും പറഞ്ഞു.

ALSO READ; ടീകോമിനെ ഒഴിവാക്കിയത് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാൽ; സര്‍ക്കാരിനെതിരെ നടക്കുന്നത് വ്യാജപ്രചരണം

നിലവിൽ ഇൻഫോ പാർക്കിന്‍റെ സ്ഥലം പൂർണതോതിൽ വിനിയോഗിച്ചു കഴിഞ്ഞു. കൊച്ചിയിൽ ഐടി കമ്പനികൾക്കായി വലിയ അളവിൽ സ്ഥലം ആവശ്യമായുണ്ട്. 1400 കമ്പനികൾ സ്ഥലം ലഭിക്കാനായി കാത്തിരിക്കുന്നു. ലാൻഡ് പൂളിങ് വഴി ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസനം സംബന്ധിച്ച് ആലോചിച്ചു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിൽനിന്ന് ടീകോമിനെ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ കമ്പനിയുമായുള്ള കരാർ പരിശോധിച്ച് അതിനനുസരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration