വ്യവസായങ്ങളില്‍ നിന്ന് കേരളം ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി വിറ്റുവരവ്: മന്ത്രി പി രാജീവ്

p-rajeev-minister

വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയിൽ കേരള വ്യവസായ വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വ്യവസായമന്ത്രി. ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായമന്ത്രി പി രാജീവ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വ്യവസായ വകുപ്പ് നടത്തിയ റോഡ് ഷോയിലും മന്ത്രി പങ്കെടുത്തു.

കേരളത്തെ വ്യവസായ സൗഹൃദമാക്കാനായി കൈക്കൊണ്ട നിയമഭേദഗതികളും നയരൂപീകരണവും മന്ത്രി വിശദീകരിച്ചു. വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകുമെന്നും പി രാജീവ് പറഞ്ഞു.

ALSO READ; കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലി ചലോ മാർച്ചിനൊരുങ്ങി കർഷക സംഘടകൾ

ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മികച്ച തൊഴില്‍നൈപുണ്യമാണ് കേരളത്തിന്‍റെ മുതല്‍ക്കൂട്ട്. മുംബൈയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ വ്യവസായനയങ്ങൾ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരിപ്പിച്ചു.

5,000 രൂപയുടെ മൂലധനവുമായി തുടങ്ങിയ ജ്യോതി ലാബ്‌സിന്‍റെ വിജയകഥ ഉജാല രാമചന്ദ്രൻ പങ്ക് വച്ചു . ഇന്ന് അയ്യായിരത്തിലധികം ജീവനക്കാരും ഇരുപതിനായിരം കോടി രൂപയുടെ നേട്ടവും കൈവരിച്ചതിൽ കേരളത്തിനും വലിയ പങ്കുണ്ടെന്ന് എംപി രാമചന്ദ്രൻ പറയുന്നു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പറഞ്ഞു.

ALSO READ; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങി വച്ച സല്യൂട്ട് കേരളക്ക് മികച്ച പ്രതികരണമാണെന്ന് സുരേഷ് കുമാർ മധുസൂദൻ പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങൾ നിക്ഷേപകരിൽ എത്തേണ്ടതുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി

കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News