ലോകായുക്ത ബിൽ; ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം: മന്ത്രി പി രാജീവ്

ലോകായുക്ത ബിൽ രാഷ്‌ട്രപതി ഒപ്പുവച്ച സംഭവത്തിൽ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് മന്ത്രി പി രാജീവ്. നിയമസഭാ പാസാക്കിയപ്പോൾ തന്നെ ഗവർണർ ഒപ്പിടണമായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ഈ ബില്ലിലെ വ്യവസ്ഥ. ഗവർണർക്ക് വിവേചനാധികാരം ഒന്നും ഭരണഘടന നൽകുന്നില്ല. ഗവർണറുടെ നിലപാട് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞുവേണം അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കോഴിക്കോട് എൻ ഐ ടിയിൽ മലയാളം പത്രങ്ങൾക്ക് വിലക്ക്; ദേശാഭിമാനിക്കുൾപ്പടെ വിലക്കേർപ്പെടുത്തി

അന്വേഷണവും വിധിയും ഒരു ഏജൻസിക്ക് ചെയ്യാൻ കഴിയുമോ ? പാർലമെൻ്റ് പാസാക്കിയ ലോക്പാലിലെ അതേ വ്യവസ്ഥകൾ തന്നെയാണ് ഇതിലും. ഗവർണർ ബില്ലിൽ അടയിരുന്ന് പരമാവധി വൈകിപ്പിച്ചു. ഗവർണർ ഇപ്പോഴും മറ്റു പല ബില്ലുകളിൽ മേലും അടയിരിക്കുകയാണ്. യാത്ര തിരക്ക് മൂലം ഗവർണർക്ക് സമയം കിട്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Also Read: കർഷകർക്കെതിരെ ഹരിയാന പൊലീസ്; പ്രതിഷേധക്കാരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കി

ചർച്ച് ബിൽ വിഷയത്തിൽ എല്ലാ വിശ്വാസികളുടെയും അസ്തിത്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായി സംസാരിക്കും. ചർച്ച് ബില്ലിൻ്റെ കാര്യത്തിൽ സർക്കാർ ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ കൃത്യമായ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News