ജീവിതത്തിൽ ഇതുവരെയും വിമാനത്തിൽ കയറാത്ത 10 അമ്മമാർ പ്ലാൻ ചെയ്ത വിനോദയാത്ര വിശേഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. നീലേശ്വരം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാർ തൊഴിലുറപ്പ് കൂലിയും പെൻഷൻ തുകയും കൂട്ടിവച്ച് നടത്തുന്ന യാത്രയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.
കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ ട്രെയിനിലും തിരിച്ച് നാട്ടിലേക്ക് വിമാനത്തിലുമായിട്ടാണ് ഈ വിനോദയാത്ര. ആദ്യ വിമാന യാത്രയ്ക്ക് മുൻപായി നിയമസഭ കാണാനെത്തിയപ്പോഴാണ് ഇവർ തന്റെ മുന്നിൽ പെട്ടത് എന്നും അദ്ദേഹം കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
നിയമസഭയിൽ ഒരു മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഈ അമ്മമാരെ കാണുന്നത്. കുശലം ചോദിച്ചപ്പോഴാണ് ഏറെ സന്തോഷം തരുന്ന കാര്യങ്ങൾ അവർ പങ്കുവച്ചത്. നീലേശ്വരം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരാണിവർ. ജീവിതത്തിലിതുവരെ വിമാനത്തിൽ കയറാത്ത 10 പേർക്ക് ഇപ്പോഴൊരാഗ്രഹം, ഒരുതവണയെങ്കിലും വിമാനം കയറണം. അങ്ങനെ തൊഴിലുറപ്പ് കൂലിയും പെൻഷൻ തുകയും കൂട്ടിവച്ച് ഒരു വിനോദയാത്ര ഇവർ പ്ലാൻ ചെയ്തു. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ ട്രെയിനിലും തിരിച്ച് നാട്ടിലേക്ക് വിമാനത്തിലുമായി ഒരു വിനോദയാത്ര. 52 വയസുള്ള ലതയും 80 വയസുള്ള ലക്ഷ്മിയമ്മയുമെല്ലാം ഒന്നിച്ച് തങ്ങളുടെ ജീവിതത്തിലെ ആദ്യ വിമാന യാത്രയ്ക്ക് മുൻപായി ഒന്ന് നിയമസഭയും കാണാനെത്തിയപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ പെട്ടത്. എന്നാൽ ഈ സന്തോഷ നിമിഷത്തിൽ ഒന്നിച്ചൊരു ഫോട്ടോ കൂടിയാകാം എന്ന് ഞങ്ങളും.
ALSO READ: ലോക്‌സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍ എംപി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here