അൺബോക്സ് കേരള 2025; അവസരങ്ങളുടെ പുതിയ ലോകം തുറന്നിടും

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 അവസരങ്ങളുടെ ഈ പുതിയ ലോകം ലോകത്തിന് മുന്നിൽ തുറന്നിടുമെന്ന് മന്ത്രി പി രാജീവ്. ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാകർഷിച്ചുകൊണ്ട് ആണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നടക്കുന്നതെന്നും കേരളത്തിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല കൂടുതൽ വളർച്ചയ്ക്ക് ഒരുങ്ങുകയാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. കൂടാതെ കേരളത്തിന്റെ ടൂറിസം ഉൾപ്പടെയുള്ള രംഗത്തെ സവിശേഷതകളും മന്ത്രി പങ്കുവെച്ചു.

also read: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

മന്ത്രിയുടെ പോസ്റ്റ്

സമാനതകളില്ലാത്ത പ്രകൃതിസമ്പത്ത് എന്നതിനൊപ്പം തന്നെ ഈ സമ്പത്തിനുള്ള സൗന്ദര്യം കൂടി കേരളത്തിന്റെ പ്രത്യേകതയാണ്. Destination ഏതെന്ന ചോദ്യത്തിന് God’s own country എന്ന് മറുപടി പറഞ്ഞ് അടയാളപ്പെടുത്തുന്ന ലോകത്തിലെ തന്നെ ഏക സ്ഥലം. സന്ദർശക അനുഭവങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുസ്ഥിര ടൂറിസം നയവും ഒപ്പം കേരളമെന്ന വിശാലമായ ടൂറിസം ലൊക്കേഷനെയാകെ ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റിയും. ഇന്ത്യയുടെ കേവലം 1.18% മാത്രം ഭൂവിസ്തൃതിയിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനം.. കേരളത്തിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല കൂടുതൽ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാകർഷിച്ചുകൊണ്ട്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 അവസരങ്ങളുടെ ഈ പുതിയ ലോകം ലോകത്തിന് മുന്നിൽ തുറന്നിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News