അമ്മയെ അവസാനമായി കാണാൻ പോലും ഭരണകൂടം അനുവദിച്ചില്ല; പ്രൊഫ.സായിബാബയുടെ വൈകാരികമായ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്

പ്രൊഫ.സായിബാബയുടെ വൈകാരികമായ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്. അമ്മയെ അവസാനമായി കാണാൻ പോലും ഭരണകൂടം അനുവദിച്ചില്ലെന്ന് അദ്ദേഹം വിതുമ്പി കൊണ്ട് പറയുന്ന വീഡിയോ ആണ് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ALSO READ: മികച്ച റോഡ് സംവിധാനങ്ങൾ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകരമായെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ദുരിതങ്ങളിലും മകനെ പഠിപ്പിക്കാൻ ജീവിതം സമർപ്പിച്ച അമ്മയെ അവസാനമായി കാണാൻപോലും ഭരണകൂടം അനുവദിച്ചില്ലെന്ന് വിതുമ്പികൊണ്ട് പ്രൊഫ.സായിബാബ പറയുമ്പോൾ ഭരണകൂടം നഗ്നമാക്കപ്പെടുന്നു എന്നാണ് മന്ത്രി വീഡിയോ പങ്കുവെച്ച് കുറിച്ചത്. കുറ്റക്കാരനല്ലെന്ന് കണ്ടെത്താനെടുത്ത വർഷങ്ങൾ കവർന്നെടുത്ത ജീവിതമാണ് അദ്ദേഹത്തിന്റെയെന്നും ഭരണകൂടവും നീതിപീഠവും മറുപടി നൽകേണ്ട ചോദ്യങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കൈകളിലെടുത്ത് തന്നെ സ്കൂളിലേക്ക് എടുത്തുകൊണ്ടുപോയി, ദുരിതങ്ങളിലും മകനെ പഠിപ്പിക്കാൻ ജീവിതം സമർപ്പിച്ച അമ്മയെ അവസാനമായി കാണാൻപോലും ഭരണകൂടം അനുവദിച്ചില്ലെന്ന് വിതുമ്പികൊണ്ട് പ്രൊഫ.സായിബാബ പറയുമ്പോൾ ഭരണകൂടം നഗ്നമാക്കപ്പെടുന്നു. കിടക്കാനൊരു സ്ഥലത്തിനായി നായ്ക്കളെ പോലെ ഏറ്റുമുട്ടേണ്ടിവരുന്ന ജയിൽപുള്ളികളുടെ അവസ്ഥയിലൂടെ തുറന്നുകാട്ടുന്ന പ്രാകൃതാവസ്ഥയിലുള്ളു രാജ്യത്തെയാണ്. കുറ്റക്കാരനല്ലെന്ന് കണ്ടെത്താനെടുത്ത വർഷങ്ങൾ കവർന്നെടുത്ത ജീവിതം. ഭരണകൂടവും നീതിപീഠവും മറുപടി നൽകേണ്ട ചോദ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News