ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത് ; കോങ്ങ്സ്ബെർഗ് കൊച്ചിയിൽ

33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചുവെന്ന് മന്ത്രി പി രാജീവ്. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണെന്നും ഇത്രയും പ്രധാനപ്പെട്ട കമ്പനി കൊച്ചിയെ ഒരു മാരിടൈം വ്യവസായ ലക്ഷ്യസ്ഥാനമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നമ്മുടെ നാട്ടിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കപ്പൽ നിർമ്മാണമേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയർന്നുവരുന്ന നഗരമായ കൊച്ചിയിൽ എത്രയും പെട്ടെന്നുതന്നെ വിപുലീകരണം നടത്തുമെന്നും ഉദ്ഘാടന ഘട്ടത്തിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ കോങ്ങ്സ്ബെർഗ് ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന കേരളത്തിന്റെ നയത്തിനോട് ചേർന്നു നിന്നുകൊണ്ട് രാജ്യത്തിന്റെ മാരിടൈം വ്യവസായ ഹബ്ബാകാനൊരുങ്ങുന്ന സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം നൽകുകയാണ് കോങ്ങ്സ്ബെർഗിന്റെ കടന്നുവരവ് എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചു. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇത്രയും പ്രധാനപ്പെട്ട കമ്പനി കൊച്ചിയെ ഒരു മാരിടൈം വ്യവസായ ലക്ഷ്യസ്ഥാനമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നമ്മുടെ നാട്ടിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.കപ്പൽ നിർമ്മാണമേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയർന്നുവരുന്ന നഗരമായ കൊച്ചിയിൽ എത്രയും പെട്ടെന്നുതന്നെ വിപുലീകരണം നടത്തുമെന്നും ഉദ്ഘാടന ഘട്ടത്തിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ കോങ്ങ്സ്ബെർഗ് ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന കേരളത്തിന്റെ നയത്തിനോട് ചേർന്നുനിന്നുകൊണ്ട് രാജ്യത്തിന്റെ മാരിടൈം വ്യവസായ ഹബ്ബാകാനൊരുങ്ങുന്ന സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം നൽകുകയാണ് കോങ്ങ്സ്ബെർഗിന്റെ കടന്നുവരവ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News