ഇനി രമണിയുടെ കുടുംബം സമാധാനത്തോടെ ഉറങ്ങും; ഒപ്പമുണ്ടെന്ന് വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് തെളിയിക്കുകയാണ് സർക്കാർ

കഴിഞ്ഞ 60 വർഷത്തെ ഓട്ടവും കാത്തിരിപ്പുമൊക്കെ ഒരു കരക്കടുപ്പിച്ചുകൊണ്ട് 8 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്കാണ് കൊച്ചി താലൂക്ക് അദാലത്ത് പരിഹാരം കണ്ടത് എന്ന് മന്ത്രി പി രാജീവ്. ഇനി രമണിയുടെ കുടുംബം സമാധാനത്തോടെ ഉറങ്ങുമെന്നും കുഴുപ്പള്ളി വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം തോട് പുറമ്പോക്കിൽപ്പെട്ട വസ്തുവായിരുന്നു ഇവരുടേത് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം പതിച്ചു കൊടുക്കാൻ കഴിയാതിരുന്ന ഭൂമി ആയതിനാൽ സർക്കാരിൻ്റെ പ്രത്യേക അനുമതി വാങ്ങി. തോട് പുറമ്പോക്ക് റവന്യു പുറമ്പോക്ക് ആക്കി മാറ്റിയ ശേഷം ഇവരുടെ 13.49 സെന്റിനു പട്ടയം നൽകി എന്നും മന്ത്രി പറഞ്ഞു.

also read: ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന കേരളത്തിന് പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ്, സംസ്ഥാനം നേടിയത് 405 കോടി രൂപ

ഇതേ പ്രശ്നം നേരിട്ട പല കുടുംബത്തിനും അദാലത്തിൽ പട്ടയം നൽകിയെന്നും മന്ത്രി അറിയിച്ചു. സ്വന്തം ഭൂമിയിൽ, സ്വന്തം വീട്ടിൽ കാണുന്ന സ്വപ്നങ്ങൾക്ക് നിറം കൂടുമെന്നും .ഇനി ഇവരൊക്കെ നിറമുള്ള സ്വപ്നങ്ങൾ കാണട്ടെ എന്നും മന്ത്രി കുറിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന് വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് ഞങ്ങൾ തെളിയിക്കുകയാണ് എന്നും .ഇനിയുമേറെ പരാതികൾ തീർപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News