മോദി സർക്കാരിനേറ്റ തിരിച്ചടിയാണ് അരവിന്ദ് കെജരിവാളിന് ലഭിച്ച ജാമ്യം: മന്ത്രി പി രാജീവ്

പ്രതിപക്ഷ പാർട്ടി സർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള യൂണിയൻ ഗവണ്മെന്റിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് അരവിന്ദ് കെജരിവാളിന് ജാമ്യം നൽകിയ സുപ്രീം കോടതി തീരുമാനം എന്ന് മന്ത്രി പി രാജീവ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ കെജ്‍രിവാളിന്റെ അറസ്റ്റ് മുൻകാലങ്ങളിലെല്ലാം യൂണിയൻ ഗവൺമെന്റ് നടത്തിയ പ്രതിപക്ഷ വേട്ടയാടലിന്റെ തുടർച്ചയാണെന്ന ഞങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കോടതി തീരുമാനം എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ALSO READ: പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം

നിർണായകഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഈ തീരുമാനം ഇനി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലും സ്വാധീനശക്തിയാകുമെന്നുറപ്പാണ് എന്നും ആ ആശങ്കയിൽ അതിതീവ്രമായ വർഗീയത പ്രചരിപ്പിക്കാനും ബിജെപി വരും നാളുകളിൽ തയ്യാറാകും എന്നും മന്ത്രി വ്യക്തമാക്കി .

ജനങ്ങളെ തെറ്റിധരിപ്പിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം എന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയ ഭീതി പിടിക്കപ്പെട്ടിട്ടുള്ള ബിജെപിയ്ക്ക് കെജരിവാളിന്റെ ജാമ്യം കൂടുതൽ ആശങ്കകൾക്കിട നൽകുമ്പോൾ ജനാധിപത്യ വിശ്വാസികൾക്കാകെ പുത്തനുണർവ്വ് നൽകുക കൂടിയാണ് അദ്ദേഹത്തിന്റെ വരും ദിനങ്ങളിലെ സാന്നിധ്യം എന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ ഐക്യ പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി പങ്കെടുക്കാൻ കെജരിവാളിന് സാധിക്കട്ടെ എന്നാശംസിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് പാകിസ്ഥാനിലേക്കെന്ന് പരാമര്‍ശം, ബിജെപി എംപിക്ക് തിരിച്ചടി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രതിപക്ഷ പാർടി സർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള യൂണിയൻ ഗവണ്മെന്റിന്റെ നീക്കങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം നൽകിയ സുപ്രീം കോടതി തീരുമാനം. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തിടുക്കപ്പെട്ട് നടത്തിയ കെജരിവാളിന്റെ അറസ്റ്റ് മുൻകാലങ്ങളിലെല്ലാം യൂണിയൻ ഗവൺമെന്റ് നടത്തിയ പ്രതിപക്ഷ വേട്ടയാടലിന്റെ തുടർച്ചയാണെന്ന ഞങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കോടതി തീരുമാനം. നിർണായകഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഈ തീരുമാനം ഇനിവരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലും സ്വാധീനശക്തിയാകുമെന്നുറപ്പാണ്. ആ ആശങ്കയിൽ അതിതീവ്രമായ വർഗീയത പ്രചരിപ്പിക്കാനും ബിജെപി വരുംനാളുകളിൽ തയ്യാറാകും.
ജനങ്ങളെ തെറ്റിധരിപ്പിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പരാജയ ഭീതി പിടിക്കപ്പെട്ടിട്ടുള്ള ബിജെപിയ്ക്ക് കെജരിവാളിന്റെ ജാമ്യം കൂടുതൽ ആശങ്കകൾക്കിട നൽകുമ്പോൾ ജനാധിപത്യ വിശ്വാസികൾക്കാകെ പുത്തനുണർവ്വ് നൽകുക കൂടിയാണ് അദ്ദേഹത്തിന്റെ വരും ദിനങ്ങളിലെ സാന്നിധ്യം.
യൂണിയൻ ഗവണ്മെന്റിന്റെ തെറ്റായ നീക്കങ്ങളെ കോടതിയിൽ ചോദ്യം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന ജനങ്ങളുടെ വിശ്വാസം ഉയർത്തിപ്പിടിക്കുന്ന വിധിയിൽ സന്തോഷം പ്രകടിപ്പിക്കുകയാണ്. ഒപ്പം അരവിന്ദ് കെജ്‌രിവാളിന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ ഐക്യ പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി പങ്കെടുക്കാനും സാധിക്കട്ടെ എന്നാശംസിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News