സഹകരണമേഖലയിൽ പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി ഉദ്‌ഘാടനം ചെയ്തു

സഹകരണമേഖലയിൽ പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി ഉദ്‌ഘാടനം ചെയ്ത് മന്ത്രി ശ്രീ. വി എൻ വാസവൻ. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് മന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആയി വാക്വം ഫ്രൈഡ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് ആണിത്. മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഈസംരഭത്തെ കുറിച്ച് വ്യക്തമാക്കി.കുറഞ്ഞ ഓയിൽ കണ്ടന്റോടെ വിവിധ ഫ്ലേവറുകളിലായി chip-coop എന്ന ബ്രാന്റിലാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിലേക്കെത്തുക.

കുന്നുകര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ യൂണിറ്റ് വിദേശ വിപണിയിലേക്കടക്കം ഉൽപ്പന്നങ്ങൾ കയറ്റി അയക്കാനും ലക്ഷ്യമിടുന്നുണ്ട്. വിദേശ ടെക്നോളജിയോടെ പൂർണമായും ഓട്ടോമേറ്റഡ് ആയ മെഷീനറിയും സഹകരണ മേഖലയിൽ നിന്നാരംഭിക്കുന്ന വ്യവസായങ്ങൾക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളും ഈ ബ്രാന്റിന് ലഭ്യമായിട്ടുണ്ട് എന്നും മന്ത്രി കുറിച്ചു.

കൂടാതെ പുതിയ സംരംഭങ്ങൾക്കുള്ള സഹായം നൽകുന്നതിന്റെ വിവരം ലഭ്യമാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും തിങ്കളാഴ്ചയും ബുധനാഴ്ചയും ഹെൽപ് ഡെസ്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സ്‌കൂള്‍ യൂണിഫോം; നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

സഹകരണമേഖലയിലെ സംരംഭക കുതിപ്പിന് ഉദാഹരണമായി പുതിയൊരു മൂല്യവർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് കൂടി.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് മന്ത്രി ശ്രീ. വി എൻ വാസവൻ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആയി വാക്വം ഫ്രൈഡ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് ആണ് ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ ഓയിൽ കണ്ടന്റോടെ വിവിധ ഫ്ലേവറുകളിലായി chip-coop എന്ന ബ്രാന്റിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലേക്കിറങ്ങുക. കുന്നുകര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ യൂണിറ്റ് വിദേശ വിപണിയിലേക്കടക്കം ഉൽപ്പന്നങ്ങൾ കയറ്റി അയക്കാനും ലക്ഷ്യമിടുന്നുണ്ട്. വിദേശടെക്നോളജിയോടെ പൂർണമായും ഓട്ടോമേറ്റഡ് ആയ മെഷീനറി ഇതിനായി ഒരുക്കിയിട്ടുണ്ട്.
സഹകരണ മേഖലയിൽ നിന്നാരംഭിക്കുന്ന വ്യവസായങ്ങൾക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളും chip-coop ബ്രാന്റിന് ലഭ്യമായിട്ടുണ്ട്. ഇത്തരത്തിൽ പുതിയ സംരംഭങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് വിവരം നൽകുവാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. തിങ്കളാഴ്ചയും ബുധനാഴ്ചയും ഹെൽപ് ഡെസ്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാർക്കറ്റിങ്ങിലുൾപ്പെടെ ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ സഹായവും ലഭ്യമാക്കുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News