‘കേരളം നിർമ്മിക്കുന്നു ക്രെയിനുകളും, ലോഡിംഗ്-അൺലോഡിംഗ് ക്രെയിനുകൾ കേരളത്തിൽ നിർമ്മിക്കുന്നത് ഇതാദ്യമായി’: മന്ത്രി പി രാജീവ്

കേരളം ക്രെയിനുകൾ നിർമിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലോഡിംഗ്-അൺലോഡിംഗ് ക്രെയിനുകൾ കേരളത്തിൽ നിർമ്മിക്കുന്നത് ഇതാദ്യമായിട്ടാണെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; വിശദീകരണവുമായി മന്ത്രി

ഹെവി മെഷിനറി മേഖലയിലും കേരളത്തിന്റെ മുദ്രപതിപ്പിച്ചു കൊണ്ട് ഖത്തറിലെ സീഷോർ കമ്പനിയുടെ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച സാറ്റോ ക്രെയിൻ ഇത്തവണ മെഷിനറി എക്സ്പോയിൽ പ്രദർശനത്തിനെത്തിയതായും മന്ത്രി കുറിച്ചു. ഭാരമേറിയ സാധനങ്ങൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനും ഈ ട്രക്കുകളെ ഉപയോഗിക്കാമെന്നും മൂന്നുമുതൽ 12 വരെ ടൺ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സാറ്റോ ക്രെയിനുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ പ്രവർത്തനോദ്ഘാടനം അടുത്തമാസമാണ് നടക്കുന്നത്. കൊടുങ്ങല്ലൂർ മതിലകത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം ഹെവി മെഷിനറി രംഗത്തും കേരളത്തിന്റേതായ മുദ്ര പതിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളം നിർമ്മിക്കുന്നു ക്രെയിനുകളും.
ഹെവി മെഷിനറി മേഖലയിലും കേരളത്തിന്റെ മുദ്രപതിപ്പിച്ചുകൊണ്ട്
ഖത്തറിലെ സീഷോർ കമ്പനിയുടെ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച സാറ്റോ ക്രെയിൻ ഇത്തവണ മെഷിനറി എക്സ്പോയിൽ പ്രദർശനത്തിനെത്തി. ഭാരമേറിയ സാധനങ്ങൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനും ഈ ട്രക്കുകളെ ഉപയോഗിക്കാം. ട്രക്കിൽ നിലയുറപ്പിച്ച് 360°യിൽ ചലിപ്പിക്കാനാകുന്ന ഈ ക്രെയിനുകളിൽ മൂന്നുമുതൽ 12 വരെ ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലോഡിംഗ്-അൺലോഡിംഗ് ക്രെയിനുകൾ കേരളത്തിൽ നിർമ്മിക്കുന്നത് ഇതാദ്യമായിട്ടാണ്. സാറ്റോ ക്രെയിനുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ പ്രവർത്തനോദ്ഘാടനം അടുത്തമാസമാണ് നടക്കുന്നത്. കൊടുങ്ങല്ലൂർ മതിലകത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം ഹെവി മെഷിനറി രംഗത്തും കേരളത്തിന്റേതായ മുദ്ര പതിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News