‘കൈക്ക് കുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ താമര വിരിയും’, പൈവളിഗെയിലും കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക്: മന്ത്രി പി രാജീവ്

പൈവളിഗെയിലും കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക്. പൈവളിഗെ പഞ്ചായത്തിൽ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ കോൺഗ്രസ് അംഗം വോട്ട് ചെയ്തത് കേരളത്തിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തെരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ ബിജെപിക്ക് എന്നതാണ് കോൺഗ്രസിന്റെ പുതിയ മുദ്രാവാക്യം എന്നും മന്ത്രി കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.

കോൺഗ്രസിന് നേതാക്കൾ ബിജെപിയിലേക്ക് പോയ നിരവധി ഉദാഹരണങ്ങളും മന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ കൈക്ക് കുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ താമര വിരിയും എന്നും മന്ത്രി കുറിച്ചു.

ALSO READ: ട്വന്റി ട്വന്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പൈവളിഗെയിലും കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക്.
പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തെരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ ബിജെപിക്ക് എന്നതാണ് കോൺഗ്രസിന്റെ പുതിയ മുദ്രാവാക്യം. ഇന്ന് കാസർഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് കോൺഗ്രസ് അംഗം വോട്ട് ചെയ്തത് കേരളത്തിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്. ഇന്നലെ വരെ കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കൂടെ വോട്ട് ചോദിച്ച ശേഷമാണ് അദ്ദേഹം ഇന്ന് പഞ്ചായത്തിലെത്തി ബിജെപിക്ക് വോട്ട് ചെയ്ത്, വീണ്ടും കോൺഗ്രസിന് വോട്ട് ചോദിക്കാൻ പോയത്.
സമീപകാലത്താണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എം എൽ എമാർ കൂടി വോട്ട് ചെയ്ത് ബിജെപി സ്ഥാനാർത്ഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചത്. കേരളത്തിൽ നിന്നുതന്നെയുള്ള കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതും പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയതും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യമാണ്. ഇന്നലെയാണ് മുൻ കോൺഗ്രസ് എം.പി നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നത്. ജയിച്ചാലും തോറ്റാലും കോൺഗ്രസുകാർ ബിജെപിയിൽ പോകും. അതുകൊണ്ട് തന്നെ കൈക്ക് കുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ താമര വിരിയും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News